കാസർകോട് : തെങ്ങിന്‍റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്നും നാളീകേര വികസന ബോർഡ് സഹകരിച്ചില്ലെങ്കിൽ കളഞ്ഞിട്ട് പോരുമെന്നും സുരേഷ് ഗോപി എംപി. കർഷകന് വേണ്ടിയാണ്, അല്ലാതെ കർഷകനെ ഊറ്റിയെടുക്കുന്നവർക്ക് വേണ്ടിയല്ല കാര്യങ്ങൾ ചെയ്യുന്നതെന്നും കേന്ദ്ര നാളീകേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എല്ലാം ജനങ്ങളിലേക്ക് എത്തിക്കും. സംസ്ഥാനത്തുടനീളം തെങ്ങിന്‍ തൈ എത്തിച്ച് നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് ലക്ഷ്യം. ഇതിന് ഏവരുടേയും പിന്തുണയുണ്ടാകണം. പദ്ധതിയുടെ ഭാഗമായി കാസര്‍കോട്ടെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ALSO READ: അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത ; ഇടുക്കിയില്‍ ചൊവ്വാഴ്‌ച റെഡ് അലര്‍ട്ട്
ബിജെപി നേതാവ് മടിക്കൈ കമ്മാരന്‍റെ സ്‌മരണാര്‍ഥം അദ്ദേഹത്തിന്‍റെ വീട്ടുപരിസരത്ത് തെങ്ങിന്‍തൈ നട്ടു. തുടര്‍ന്ന് കേന്ദ്ര സര്‍വകലാശാലയിലും സുരേഷ് ഗോപി എത്തി. മുന്‍മന്ത്രി ചേര്‍ക്കളം അബ്ദുള്ളയുടെ വീട് സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി തെങ്ങിന്‍തൈ നട്ടു.
എടനീര്‍ മഠത്തില്‍ കേശവാനന്ദ ഭാരതിയുടെ ഓര്‍മയ്ക്കായും തെങ്ങിന്‍തൈ വച്ചു. പദ്ധതി ഇനി കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.