കാസർകോട്: അരയിപുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. നിലാങ്കര കളത്തിങ്കാലിലെ രാജന്‍റെ മകൻ റിപിൻ രാജ് (17) ആണ് മരിച്ചത്. ഹൊസ്‌ദുർഗ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. കൂട്ടുകാരോടൊപ്പം ഉച്ചയ്ക്ക് രണ്ടരയോടെയാണ് റിപിൻ കുളിക്കാനെത്തിയത്. റിപിന്‍റെ കൂട്ടുകാരുടെ ബഹളം കേട്ടാണ് സംഭവം നാട്ടുകാർ അറിയുന്നത്. ഫയർ ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛൻ രാജൻ ഗൾഫിലാണ്.
കാസർകോട് വിദ്യാർഥി മുങ്ങി മരിച്ചു - kasargode student died
നിലാങ്കര കളത്തിങ്കാലിലെ രാജന്‍റെ മകൻ റിപിൻ രാജ് (17) ആണ് മരിച്ചത്
![കാസർകോട് വിദ്യാർഥി മുങ്ങി മരിച്ചു Death കാസർകോട് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു kasargode student died student drowning death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7045242-976-7045242-1588511009426.jpg?imwidth=3840)
കാസർകോട് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു