ETV Bharat / state

നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്ര

author img

By

Published : Aug 18, 2022, 8:55 PM IST

ബാലഗോകുലങ്ങളുടേയും ക്ഷേത്ര കമ്മിറ്റികളുടേയും ആഭിമുഖ്യത്തിൽ കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു

sreekrishna jayanthi  Sri krishna jayanti celebrations in Kasargod  Sri krishna jayanti celebrations  Kasargod Sri krishna jayanti  ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്ര  ശ്രീകൃഷ്‌ണ ജയന്തി  കാസർകോട് ജില്ല ശ്രീകൃഷ്‌ണ ജയന്തി  കാസർകോട്  കാസർകോട് ശ്രീകൃഷ്‌ണ ജയന്തി ആഘോഷം
നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്ര

കാസർകോട് : ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് വ്യാഴാഴ്‌ച(18.08.2022) നാടെങ്ങും വര്‍ണാഭമായ ശോഭായാത്രകള്‍ നടന്നു. വിവിധ ബാലഗോകുലങ്ങളുടേയും ക്ഷേത്ര കമ്മിറ്റികളുടേയും ആഭിമുഖ്യത്തിലാണ് ശോഭായാത്രകള്‍ സംഘടിപ്പിച്ചത്. ശ്രീകൃഷ്‌ണ ഗോവിന്ദ നാമ സങ്കീർത്തനം മുഴക്കി പീലി തിരുമുടിയും വേണുവും കിരീടവുമായി ഉണ്ണിക്കണ്ണന്‍മാരും അലങ്കരിച്ച കുടവുമായി ഗോപികമാരും അണിനിരന്നപ്പോള്‍ നാടും നഗരവും അമ്പാടിയായി മാറി.

പുരാണ കഥാസന്ദര്‍ഭങ്ങള്‍ ആവിഷ്‌കരിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ശോഭായാത്രകളുടെ മാറ്റുകൂട്ടി. കാസർകോട് ജില്ലയിൽ കുട്‌ലു, ബോവിക്കാനം, ഉദയഗിരി, ബദിയടുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, തുടങ്ങിയ പ്രദേശങ്ങളിലും വര്‍ണാഭമായ ശോഭായാത്രകള്‍ നടന്നു.

Also read: അഷ്‌ടമിരോഹിണി: ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.