ETV Bharat / state

പാമ്പ് കടിയേറ്റയാൾ ആശുപത്രിയില്‍

author img

By

Published : Feb 4, 2020, 7:12 PM IST

കാസര്‍കോട് അരമങ്ങാനത്ത് പാമ്പിനെ പിടിക്കാനെത്തിയതായിരുന്നു മുഹമ്മദ്. പ്രതിരോധ കുത്തിവെപ്പ് നടത്തിയെന്നും ആശങ്കപ്പെടാനില്ലെന്നും ഡോക്‌ടര്‍മാർ അറിയിച്ചു.

snake bite  kasaragod snake bite  പാമ്പുകടി  പാമ്പുപിടിത്തക്കാരന്‍ മുഹമ്മദ് അരമങ്ങാനം  കാസര്‍കോട് ജനറല്‍ ആശുപത്രി  പ്രതിരോധ കുത്തിവെപ്പ്
പാമ്പ് കടിയേറ്റയാൾ ആശുപത്രിയില്‍

കാസര്‍കോട്: പാമ്പിന്‍റെ കടിയേറ്റ് പാമ്പുപിടിത്തക്കാരന്‍ മുഹമ്മദ് അരമങ്ങാന(48)ത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അരമങ്ങാനത്തെ അഷ്‌റഫിന്‍റെ വീട്ടില്‍ പാമ്പിനെ കണ്ടതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പാമ്പിനെ പിടിക്കാനെത്തിയതായിരുന്നു മുഹമ്മദ്. വിറക് വച്ചിരുന്ന ഭാഗത്ത് കണ്ടെത്തിയ പാമ്പിന്‍റെ വാലില്‍ പിടിക്കുന്നതിനിടെ പാമ്പ് മുഹമ്മദിന്‍റെ വയറില്‍ കടിക്കുകയായിരുന്നു.

അണലിയാണ് കടിച്ചത്. കടിച്ച അണലിയെ മുഹമ്മദ് പിടികൂടി ഭരണിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വീട്ടുകാരും പരിസരവാസികളും ചേർന്ന് മുഹമ്മദിനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വയറിന് കടിയേറ്റതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. പ്രതിരോധ കുത്തിവെപ്പ് നടത്തിയെന്നും ആശങ്കപ്പെടാനില്ലെന്നും ഡോക്‌ടര്‍മാർ അറിയിച്ചു.

Intro:

പാമ്പിന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന്‍ മുഹമ്മദ് അരമങ്ങാനത്തെ (48) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അരമങ്ങാനത്തെ അഷ്‌റഫിന്റെ വീട്ടില്‍ പാമ്പിനെ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാമ്പിനെ പിടിക്കാനെത്തിയതായിരുന്നു മുഹമ്മദ്. വിറക് അട്ടിവെച്ച ഭാഗത്ത് പാമ്പിന്റെ വാല്‍ കണ്ട് പിടിക്കുന്നതിനിടെ വിറക് നിരങ്ങിവീണപ്പോള്‍ പാമ്പ് മുഹമ്മദിന്റെ വയറിന് കടിക്കുകയായിരുന്നു.

അണലിയാണ് കടിച്ചത്. കടിച്ച അണലിയെ മുഹമ്മദ് പിടികൂടി ഭരണിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വീട്ടുകാരും പരിസരവാസികളും ചേർന്ന് മുഹമ്മദിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിന് കടിയേറ്റതിനാലാണ് ഐ സി യുവിലേക്ക് മാറ്റിയത്. പ്രതിരോധ കുത്തിവെപ്പ് നടത്തിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാർ അറിയിച്ചിട്ടുണ്ട്.Body:SConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.