ETV Bharat / state

ആശങ്കയും അനിശ്ചിതത്വവും: എവിടെയാണ് പ്രിയപ്പെട്ടവര്‍? കാണാമറയത്ത് ഇരുട്ടില്‍ തപ്പി പൊലീസ് - കാസര്‍കോട് രേഷ്‌മ തിരോധാനം

2011-2022 കാലയളവില്‍ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതയ ആറ് സ്‌ത്രീകളെയും കുട്ടികളെയുമാണ് ഇതുവരെയും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തത്.

missing case new file  six women and a child missing mystery  kasargod six women missing case  കാസര്‍കോട്  കാസര്‍കോട് രേഷ്‌മ തിരോധാനം  കാസര്‍കോട് പൊലീസ്‌ സ്‌റ്റേഷന്‍
ഇവർ എവിടെ? കാസര്‍കോട് ജില്ലയില്‍ കാണാമറയത്ത് ആറ് സ്‌ത്രീകളും ഒരു കുട്ടിയും
author img

By

Published : Oct 15, 2022, 7:36 PM IST

Updated : Oct 15, 2022, 9:41 PM IST

കാസര്‍കോട്: ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്ന് 2011-2022 കാലയളവില്‍ കാണാതായ ആറ് സ്‌ത്രീകളെയും ഒരു കുട്ടിയേയും ഇപ്പോഴും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. 2011ല്‍ കാണാതായ രേഷ്‌മ, 2012 മാർച്ചിൽ കാണാതായ അമ്പലത്തറയിലെ ബേബി, ആദൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ വനജ, ചന്തേരയിലെ സീനത്തും കുട്ടിയും, തമിഴ്നാട് സ്വദേശിയായ യുവതി, വിദ്യാനഗറില്‍ നിന്നും കാണാത 17 വയസുകാരി എന്നിവരാണ് ഈ പട്ടികയിലുള്ളത്.

ഇവർ എവിടെ? കാസര്‍കോട് ജില്ലയില്‍ കാണാമറയത്ത് ആറ് സ്‌ത്രീകളും ഒരു കുട്ടിയും

2011 ജനുവരിയിലാണ് തായന്നൂരിലെ രേഷ്മ എന്ന യുവതിയെ കാസാര്‍കോട് നിന്നും കാണാതായത്. പതിനൊന്ന് വര്‍ഷത്തിനിപ്പുറവും രേഷ്‌മയ്‌ക്ക് എന്ത് സംഭവിച്ചു എന്ന കാര്യം അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ഇപ്പോഴും ഇതേകുറിച്ചുള്ള അന്വേഷണം ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

വീട്ടുജോലിക്കാരിയായ ബേബി ഒരു ദിവസം ജോലിക്ക് പോയതിന് ശേഷം മടങ്ങിയെത്താതെ വരികയായിരുന്നു. കുട്ടിയോടൊപ്പം പിടിഎ മീറ്റിങ്ങിനായി പോയതായിരുന്നു സീനത്ത്. പിന്നീട് ഇരുവരെ കുറിച്ചും വിവരങ്ങളൊന്നും ലഭിച്ചില്ല. വീട്ടില്‍ നിന്ന പുറത്തേക്ക് പോകുന്നുവെന്ന് ഭര്‍ത്താവിനോട് പറഞ്ഞാണ് വനജ ഇറങ്ങിയത്. തുടര്‍ന്ന് കാണാതായ ഇവരെ കുറിച്ചും ഒരു വിവരും ലഭിച്ചിട്ടില്ല.

കാസർകോട് ജില്ലയിൽ ഇതുവരെ 42 തിരോധാന കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ എട്ടുപേരെ മാത്രമാണ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. ഇതില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്ന് പേരെ കണ്ടെത്തയിയതാണ് ഏക ആശ്വാസം. ഇവരെയെല്ലാം തന്നെ ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബാക്കിയുള്ള 34 പേർ ഇപ്പോഴും കാണാ മറയത്ത് തന്നെ.

കാസര്‍കോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏഴ് ആദൂര്‍, ഹൊസ്‌ദുര്‍ഗ് 6, ചന്തേരി 5, ആദൂര്‍ മഞ്ചേശ്വരം സ്‌റ്റേഷന്‍ പരിധികളില്‍ നാല്, ബേക്കല്‍ കുമ്പള മേല്‍പ്പറമ്പ് എന്നിവിടങ്ങളില്‍ മൂന്ന് പേരെ വീതും, നീലേശ്വരം അമ്പലത്തറ എന്നിവിടങ്ങളില്‍ രണ്ട്, ചീമേനി, രാജപുരം, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ നിന്നയി ഓരോ വ്യക്തികളെയുമാണ് കാണാതായിട്ടുള്ളത്.

തെളിയാത്ത തിരോധന കേസുകള്‍ ഏറെയും ഉള്ളത് മലബാറിലാണ്. കോഴിക്കോട് റൂറല്‍ പൊലീസില്‍ 54 തിരോധാന കേസുകളാണ് ഉള്ളത്. കോഴിക്കോടിന് പിന്നാലെ കണ്ണൂരിലും 52 കേസുകൾ ഉണ്ട്. സംസ്ഥാനത്ത് ആറുമാസത്തിനുള്ളിൽ 6544 മിസിങ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.

Last Updated : Oct 15, 2022, 9:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.