ETV Bharat / state

Shiyas Kareem Reacts : 'ജയിലില്‍ അല്ല ദുബൈയിലാണ്, നല്ല അരി കിട്ടും എന്നറിഞ്ഞ് വാങ്ങാൻ വന്നതാണ്'; പീഡന പരാതിയില്‍ പ്രതികരിച്ച് ഷിയാസ് - Shiyas Kareem gym trainer work Out

'ഞാന്‍ ജയിലില്‍ അല്ല ദുബൈയിലാണ്, നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്'; പീഡന പരാതിയില്‍ പ്രതികരിച്ച് ഷിയാസ് കരീം

shiyas kareem issue  Shiyas Kareem Reacts On Sexual Assault Case  Shiyas Kareem  Shiyas Kareem Reacts  Sexual Assault Case  പീഡന പരാതിയില്‍ പ്രതികരിച്ച് ഷിയാസ് കരീം  ഷിയാസ് കരീം  ഷിയാസിന്‍റെ പ്രതികരണം  Shiyas Kareem on FaceBook live  ഷിയാസ് കരീമിനെതിരെ പീഡന പരാതി
Shiyas Kareem Reacts
author img

By ETV Bharat Kerala Team

Published : Sep 18, 2023, 11:16 AM IST

കാസർകോട് : വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി മോഡലും അഭിനേതാവുമായ ഷിയാസ് കരീം (Shiyas Kareem Reacts On Sexual Assault Case). ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു ഷിയാസിന്‍റെ മറുപടി Shiyas Kareem on FaceBook live).

പരാതിക്കാരിയെ അപമാനിക്കും വിധമുള്ള പ്രതികരണമായിരുന്നു ഷിയാസിന്‍റേത് (Shiyas Kareem). താനിപ്പോള്‍ ദുബൈയില്‍ ആണെന്നും കേരളത്തില്‍ എത്തിയിട്ട് വിഷയത്തിൽ മറുപടി നല്‍കുമെന്നും ഫേസ്‌ബുക്ക് ലൈവില്‍ ഷിയാസ് പറഞ്ഞു. മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ ഷിയാസ് പ്രതികരിച്ചു.

'എന്നെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല, ദുബൈയിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിന് ശേഷം നേരിട്ട് കാണാം' – ഷിയാസ് പറഞ്ഞു.

വിവാഹ വാഗ്‌ദാനം നൽകി ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസ് എടുത്തത് (Shiyas Kareem Sexual Assault Case). ചെറുവത്തൂർ സ്വദേശിനിയായ 32 കാരിയാണ് ഷിയാസിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഷിയാസിന്‍റെ ഫേസ്‌ബുക്ക് ലൈവ്

വിവാഹ ബന്ധം വേർപിരിഞ്ഞ യുവതിയെ കല്യാണം കഴിക്കാമെന്ന വാഗ്‌ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളത്തെ ലോഡ്‌ജിൽവച്ചും മൂന്നാറിലെ റിസോർട്ടിൽവച്ചും പീഡിപ്പിച്ചുവെന്നാണ് ഷിയാസിനെതിരെയുള്ള പരാതി. പിന്നീട് ഷിയാസ് വാഗ്‌ദാനത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു വിവാഹത്തിന് ശ്രമം നടത്തുകയും ചെയ്‌തതോടെയാണ് യുവതി പരാതിയുമായി ചന്തേര പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം അപമര്യാദയായി പെരുമാറിയതിൽ നടൻ അലൻസിയറിനെതിരെ മാധ്യമ പ്രവർത്തക പരാതി നല്‍കി. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് അലൻസിയറിനെതിരെയുള്ള പരാതി. റൂറൽ എസ്‌പി ഡി ശില്‍പയ്‌ക്കാണ് മാധ്യമപ്രവര്‍ത്തക പരാതി നൽകിയത്.

സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് വേദിയിൽ (State Film Academy Award) വിവാദ പരാമർശം നടത്തിയതിനെ കുറിച്ച് പ്രതികരണം തേടാൻ ചെന്നപ്പോഴായിരുന്നു അലൻസിയർ മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെ നടന്‍ അലന്‍സിയറുടെ സ്ത്രീവിരുദ്ധ പരാമര്‍ശവും വിവാദമായിരുന്നു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നുമായിരുന്നു അലന്‍സിയറുടെ വാക്കുകള്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ സ്പെഷ്യൽ ജൂറി അവാർഡിന് സ്വർണം പൂശിയ പുരസ്‌കാരം തരണമെന്നും 25,000 രൂപ മാത്രം നൽകി അപമാനിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.

2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച അഭിനയത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്നതിന്‍റെ അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ പറഞ്ഞു. എന്നാല്‍ പ്രസ്‌താവന ഏറെ ചര്‍ച്ചയാവുകയും സ്‌ത്രീവിരുദ്ധമാണെന്ന് കണ്ട് നടനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുകയും ചെയ്‌തെങ്കിലും താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അലന്‍സിയര്‍ പിന്നീട് പ്രതികരിച്ചു.

സ്‌ത്രീയ്‌ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും അവകാശമങ്ങളുണ്ടെന്നും പൊതുവായി കൊടുക്കുന്ന പ്രതിമ എന്തിന് പെണ്‍ രൂപമാവുന്നതെന്നുമുള്ള ചോദ്യം അലന്‍സിയര്‍ ആവര്‍ത്തിച്ചു. താന്‍ സ്‌ത്രീയെ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാല്‍, പുരുഷന്മാരെയും ബഹുമാനിക്കേണ്ടതുണ്ട്. സംവരണം ലഭിക്കാത്ത വ്യക്തിയാണ് പുരുഷന്‍. പുരുഷന് യാതൊരു നീതിയും സമൂഹത്തില്‍ ലഭിക്കുന്നില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.

Also Read: Shiyas Kareem Sexual Assualt Case: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; ജിം ട്രെയിനറായ യുവതിയുടെ പരാതിയില്‍ ഷിയാസ് കരീമിനെതിരെ കേസ്

തന്‍റെ പ്രസംഗത്തില്‍ തെറ്റില്ലെന്നും തിരുത്തേണ്ട ആവശ്യം ഇല്ലെന്നും പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നടന്‍ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവര്‍ ഇത് സംബന്ധിച്ച് പറയാത്തതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും വലിയ വേദിയില്‍ അവസരം കിട്ടിയപ്പോള്‍ തനിക്ക് പറയാനുള്ളത് പറഞ്ഞുവെന്നും അദ്ദേഹം തന്‍റെ പ്രസ്‌താവനയെ ന്യായീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.