കാസർകോട് : ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികളിൽ ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് പേരും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
Also Read: കാസർകോട് ഭക്ഷ്യവിഷബാധ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍
51 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ നാല് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ചികിത്സയിലുള്ള മറ്റുള്ളവർക്കും ഷിഗല്ലയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ഉണ്ട്. എന്നാൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.