കാസർകോട് : തെരുവ് നായയുടെ കടിയേറ്റ കുട്ടി പേവിഷ ബാധയേറ്റ് മരിച്ചു. ആലന്തട്ട എരിക്കോട്ടുപൊയിലിലെ തോമസിന്‍റെ മകൻ ആനന്ദ് (7) ആണ് പേവിഷബാധയേറ്റ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ച് വാക്‌സിൻ നൽകുകയും നിശ്ചിത ദിവസങ്ങളിലായി മൂന്ന് വാക്‌സിനെടുക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ALSO READ : വന്യമൃഗങ്ങളുടെ ആക്രമണം : അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ നിയമസഭയില്‍ നര്‍മ രംഗങ്ങള്‍
തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് റാബിസ് ബാധയേറ്റതായി കണ്ടെത്തിയത്. ആനന്ത് ആലന്തട്ട എ.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ബിന്ദുവാണ് അമ്മ. സഹോദരൻ അനന്ദു.