ETV Bharat / state

Second Vande Bharat Express Of Kerala പുതു പ്രതീക്ഷകളുമായി കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത്; ആദ്യ യാത്രയില്‍ വിപുലമായ സ്വീകരണ പരിപാടികള്‍ - Kerala Saffron Vande Bharat

Second Vande Bharat First Journey : ആദ്യ യാത്രയിൽ സ്‌കൂൾ വിദ്യാർഥികൾക്കും അവസരം. പൂക്കൾ വാരിയെറിഞ്ഞും കരഘോഷത്തോടെയുമാണ് യാത്രക്കാർ രണ്ടാം വന്ദേ ഭാരതിനെ സ്വീകരിച്ചത്.

കാസർകോട് വന്ദേ ഭാരത്  വി മുരളീധരൻ  വി അബ്ദുറഹിമാൻ  പുതിയ വന്ദേ ഭാരത്  കാവി വന്ദേ ഭാരത്  കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത്  Launch of Kerala Second Vande Bharat  Vande Bharat Kerala Launch  Kerala New Vande Bharat First Journey  Kerala Saffron Vande Bharat  Kerala Second Vande Bharat
Second Vande Bharat Express Of Kerala
author img

By ETV Bharat Kerala Team

Published : Sep 24, 2023, 6:19 PM IST

കേരളത്തിലെ രണ്ടാം വന്ദേ ഭാരത്

കാസർകോട് : കേരളത്തിലെ ട്രെയിൻ യാത്രികർക്ക് പുതിയ പ്രതീക്ഷകൾ സമ്മാനിച്ച് രണ്ടാം വന്ദേ ഭാരത് കാസർകോട് നിന്ന് യാത്ര തുടങ്ങി (Keralas Second Vande Bharat Express First Journey). കേരളത്തിലേതുള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളില്‍ അനുവദിച്ച ഒൻപത് വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് (Flag Off) പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഓൺലൈനായി നിർവഹിച്ചു. ഉദ്‌ഘാടന ചടങ്ങിന്‍റെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ വിപുലമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ (V Muraleedharan), സംസ്ഥാന കായിക-റെയിൽവേ വകുപ്പ് മന്ത്രി വി അബ്‌ദു റഹിമാൻ (V Abdurahiman), രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു. ആദ്യ യാത്രയിൽ സ്‌കൂൾ വിദ്യാർഥികൾക്കും അവസരം ഒരുക്കിയിരുന്നു. പൂക്കൾ വാരിയെറിഞ്ഞും കരഘോഷത്തോടെയുമാണ് യാത്രക്കാർ രണ്ടാം വന്ദേ ഭാരതിനെ സ്വീകരിച്ചത്.

രണ്ടാം വന്ദേ ഭാരതിന്‍റെ സ്‌റ്റേഷനുകൾ : വിവിധ സ്റ്റേഷനുകളിലായി കലാ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിരുന്നു. രണ്ടാം വന്ദേ ഭാരതിന്‍റെ ആദ്യ യാത്രയ്‌ക്ക് പയ്യന്നൂരിലും തലശ്ശേരിയിലും സ്വീകരണം ഒരുക്കി. ഇവിടെയും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.

വന്ദേ ഭാരതിന്‍റെ സർവീസ് സമയം : സെപ്‌റ്റംബര്‍ 26 മുതലാണ് ട്രെയിൻ സാധാരണ നിലയിലുള്ള സർവീസ് ആരംഭിക്കുക. 26ന് വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന സർവീസ് മുതൽ റിസർവ് ചെയ്‌ത് യാത്ര ചെയ്യാം. ആഴ്‌ചയിൽ ആറു ദിവസമാണ് രണ്ടാം വന്ദേ ഭാരതിന്‍റെ സർവീസ്. രാവിലെ ഏഴ് മണിയോടെ കാസർകോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ വൈകിട്ട് 3.05 ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.58 ന് കാസർകോടെത്തും. എട്ടു മണിക്കൂറാണ് കാസർകോട്- തിരുവനന്തപുരം യാത്രയ്‌ക്ക് എടുക്കുന്ന സമയം. ഏഴ് മണിക്കൂർ 55 മിനിട്ടാണ് തിരിച്ചുള്ള സർവീസിന്‍റെ യാത്രാസമയം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.