ETV Bharat / state

എൻഡോസൾഫാൻ ഇരകള്‍ക്കുള്ള ചികിത്സാസൗകര്യം ; റിപ്പോർട്ട് നൽകാൻ നിർദേശം നൽകി സുപ്രീം കോടതി - എൻഡോസൾഫാൻ കാസർകോട്

കാസര്‍കോട് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോടാണ് ആറാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടത്

Endosulfan victims in Kerala  എൻഡോസൾഫാൻ ഇരകളുടെ ചികിത്സ സൗകര്യം  SC seeks Endosulfan victims medical treatment report  എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിത്സാ സൗകര്യം  ഡിവൈ ചന്ദ്രചൂഡ്  എൻഡോസൾഫാൻ  SC seeks report on Endosulfan victims in Kerala  Endosulfan victims  എൻഡോസൾഫാൻ വിഷയത്തിൽ സുപ്രീം കോടതി  Endosulfan kasargod  എൻഡോസൾഫാൻ കാസർകോട്
എൻഡോസൾഫാൻ ഇരകളുടെ ചികിത്സ സൗകര്യം; റിപ്പോർട്ട് നൽകാൻ നിർദേശം നൽകി സുപ്രീം കോടതി
author img

By

Published : Aug 18, 2022, 9:24 PM IST

ന്യൂഡൽഹി : കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിത്സാസൗകര്യം സംബന്ധിച്ച റിപ്പോർട്ട് ആറാഴ്‌ചയ്ക്കകം നൽകാൻ നിർദേശം നൽകി സുപ്രീംകോടതി. കാസര്‍കോട് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, സാന്ത്വന പരിചരണം, ഫിസിയോതെറാപ്പി എന്നിവ സംബന്ധിച്ച സൗകര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.

എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാത്ത കേരള സർക്കാറിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ കേസിലാണ് ഉത്തരവ്. ദുരിതബാധിതർക്ക് നൽകുന്ന മെഡിക്കൽ, ഹെൽത്ത് കെയർ സൗകര്യങ്ങൾ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതിനായാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ജില്ലയിലെ എൻഡോസൾഫാൻ ബാധിത പ്രദേശങ്ങൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സെന്‍ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. നേരത്തെ എൻഡോസൾഫാൻ ബാധിതരായ 98 ശതമാനം അര്‍ഹതപ്പെട്ടവര്‍ക്കും നഷ്‌ടപരിഹാരം നൽകിയതായി കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ആരോഗ്യവകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ പരാതിയില്ലെങ്കിലും എൻഡോസൾഫാൻ ഇരകളുടെ ചികിത്സയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പരിമിതിയുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി എൻ രവീന്ദ്രൻ പറഞ്ഞു. ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ആവശ്യം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് അംഗീകരിച്ചു. എല്ലാ ചികത്സാകേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നും ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി നടത്തുന്ന പഠനത്തിന് എല്ലാ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാർ നൽകണമെന്നും കോടതി നിര്‍ദേശിച്ചു.

നഷ്‌ടപരിഹാരം 8 പേർക്ക് മാത്രം : എൻഡോസൾഫാൻ ദുരിതബാധിതരായ 3704 പേർക്കുള്ള നഷ്‌ടപരിഹാരമായി 200 കോടി രൂപ നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിൽ തങ്ങള്‍ക്കുള്ളത് ലഭിച്ചിട്ടില്ലെന്ന വിവരം സത്യവാങ്മൂലത്തിലൂടെ ബോധ്യപ്പെടുത്തിയ 8 പേർക്ക് മാത്രമാണ് ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ നൽകിയത്.

അനുവദിച്ച സമയത്തിനുള്ളിൽ ദുരിതബാധിതർക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാത്തതിന് കേരള സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു. കോടതിയെ സമീപിക്കാൻ സൗകര്യമുള്ളവർക്ക് മാത്രം നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന സർക്കാരിന്‍റെ യുക്തി മനസിലാകുന്നില്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.

നഷ്‌ടപരിഹാരത്തിന് അർഹരായ 3074 പേരിൽ 102 ഇരകൾ കിടപ്പിലായവരും 326 പേർ മാനസിക വെല്ലുവിളി നേരിടുന്നവരും 201 പേർ ശാരീരിക വൈകല്യമുള്ളവരുമാണ്. കൂടാതെ നൂറുകണക്കിന് പേർ ക്യാൻസർ മൂലവും 2966ഓളം പേർ മറ്റ് രോഗങ്ങളാലും ബുദ്ധിമുട്ടുന്നവരാണ്.

കർണാടകയിലും ദുരിതം: അതേസമയം കര്‍ണാടകയിലെ മൂന്ന് ജില്ലകളിലും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സാഹചര്യം മോശമാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നടരാജന്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണനയില്‍ ഉണ്ടെന്നും അതിനാൽ പ്രശ്‌നത്തിൽ തങ്ങൾ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.