കാസർകോഡ് ലോക്സഭാ മണ്ഡലത്തിൽ ഇടതുപക്ഷത്തിന്‍റെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്ന് സ്ഥാനാർഥി കെ പി സതീഷ് ചന്ദ്രൻ. നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും വോട്ടർമാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനം നേരത്തെ നടത്തി പ്രചാരണം ആരംഭിച്ചതിനാൽ ഏഴു മണ്ഡലങ്ങളിലും പ്രമുഖരെ ഉൾപ്പെടെ നേരിട്ട് കണ്ട് ഇതിനകം രണ്ടുവട്ടം കെ പി സതീഷ് ചന്ദ്രൻ മണ്ഡല പര്യടനം പൂർത്തിയാക്കി. ഓരോ ബൂത്ത് അടിസ്ഥാനത്തിൽ ഉള്ള യോഗങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ചാണ് കെ പി സതീഷ് ചന്ദ്രന്റെ പ്രയാണം.
അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിൽ 2004ന് സമാനമായ ഭൂരിപക്ഷം കാസർകോഡ് ഉണ്ടാകുമെന്ന് സതീഷ് ചന്ദ്രൻ ഉറപ്പിക്കുന്നു.വിശ്വാസികൾ ഒപ്പമുണ്ടെന്ന എൻഡിഎ പ്രചരണം വിലപ്പോവില്ല. എൽഡിഎഫും യുഡിഎഫും തമ്മിലാണ് കാസർകോഡ് മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.