കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജില്ലാ കണ്‍വീനര്‍ കെപി സതീഷ് ചന്ദ്രൻജനവിധി തേടും. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ അതിജീവിക്കുക കൂടിയാണ് തെരഞ്ഞെടുപ്പില്‍ സിപിഎം ലക്ഷ്യമിടുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായും മുന്‍ എംഎല്‍എ എന്ന നിലയിലുമുള്ള ജനപിന്തുണ സതീഷ് ചന്ദ്രന് വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് ഇടത് നേതൃത്വത്തിന്.
സിപിഎമ്മിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് കാസർകോട്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അധിക കാലവും കാസര്‍കോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. ജില്ലയിലെ പാര്‍ട്ടിയും മുന്നണിയും രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍കെപിസതീഷ് ചന്ദ്രനിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സതീഷ് ചന്ദ്രന്‍ എസ്എഫ്ഐ യുടെയും ഡിവൈഎഫ്ഐ യുടെയും സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് തവണ ജില്ലയിലെ സിപിഎമ്മിന്‍റെയുംഅമരക്കാരനായി. സതീഷ് ചന്ദ്രന് പൊതു ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം തന്നെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെയും പ്രധാനഘടകമായത്. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പി.കരുണാകരന്‍ ജയിച്ചു കയറിയത്.എന്നാല്‍ ഇത്തവണത്തെ രാഷ്ട്രീയ ചിത്രം മറിച്ചാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം. രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സതീഷ് ചന്ദ്രനിലൂടെ മറികടക്കാമെന്നും സിപിഎം കണക്ക് കൂട്ടുന്നു
നേരത്തെ 1996ലും 2001ലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി ഇദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. നിലവില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്ന ഉത്തരവാദിത്തത്തില്‍ നില്‍ക്കുമ്പോഴാണ് ലോക്സഭാ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ് കെപി സതീഷ് ചന്ദ്രൻ.