ETV Bharat / state

സമസ്‌ത നൂറാം വാർഷിക പ്രഖ്യാപന മഹാസമ്മേളനം ഇന്ന് കാസർകോട്

Samastha kerala Juma at ul ulama 100 year Declaration: സമ്മേളനത്തിനു തുടക്കം കുറിച്ച് ചട്ടഞ്ചാൽ മാലിക് ദീനാർ നഗരിയിൽ പതാക ഉയർന്നു. 300 അംഗ പതാകവാഹകരുടെ സാന്നിധ്യം ചടങ്ങിനെ പ്രൗഢമാക്കി

samastha  100 year Declaration  കാന്തപുരം അബൂബക്കർ  300 അംഗ പതാകവാഹകര്‍
Samastha kerala Juma at ul ulama 100 year Declaration
author img

By ETV Bharat Kerala Team

Published : Dec 30, 2023, 2:26 PM IST

കാസർകോട് : സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന മഹാസമ്മേളനം ഇന്ന് നടക്കും. വൈകിട്ട് നാലിനാണ് മഹാസമ്മേളനം (Samastha kerala Juma at ul ulama 100 year Declaration). സമ്മേളനത്തിനു തുടക്കം കുറിച്ച് ചട്ടഞ്ചാൽ മാലിക് ദീനാർ നഗരിയിൽ പതാക ഉയർന്നു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, സമസ്‌ത സെക്രട്ടറി പേരോട് അബ്‌ദുറഹ്മാൻ സഖാഫി, മുശാവറാംഗം എ പി അബ്‌ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് എന്നിവർ ചേർന്നാണ് പതാക ഉയർത്തിയത്. 300 അംഗ പതാകവാഹകരുടെ സാന്നിധ്യം ചടങ്ങിനെ പ്രൗഢമാക്കി. ഇന്ന് വൈകിട്ട് നാലിനു സമസ്‌ത ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍ സമ്മേളന പ്രഖ്യാപനം നടത്തും (Kanthapuram Abubakar Musliyar).

സമസ്‌ത നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും പദ്ധതികളും സമ്മേളനത്തിൽ പ്രഖ്യാപിക്കും. വിദ്യാഭ്യാസ -തൊഴില്‍ -നൈപുണ്യ വികസന മേഖലകളില്‍ ഗുണ നിലവാരവും സ്വയം പര്യാപ്‌തതയും വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തിൽ ഊന്നിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

സമ്മേളനത്തിൽ സമസ്‌തയുടെ 40 കേന്ദ്ര മുശാവറ അംഗങ്ങളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. അതിനിടെ സമസ്‌തയുടെ നൂറാം വാർഷികത്തെ ചൊല്ലി സുന്നി സംഘടനകൾക്കിടയിൽ തർക്കം ഉണ്ടായിരുന്നു. ഇകെ വിഭാഗം സമസ്‌തയ്ക്ക് മാത്രമാണ് നൂറാം വാർഷികം ആഘോഷിക്കാൻ അവകാശം എന്നായിരുന്നു ഇവരുടെ വാദം.

എന്നാൽ സമസ്‌ത ഇകെ വിഭാഗം 100-ാം വാർഷികം നടത്തട്ടെയെന്നും അവരുമായി വാദപ്രതിവാദത്തിന്​ തങ്ങളില്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്​ലിയാർ വ്യക്തമാക്കിയിരുന്നു. താൻ 74 മുതൽ സമസ്‌തയിൽ പ്രവർത്തിക്കുന്നു​. ജോയിന്‍റ് സെ​ക്രട്ടറിയും പിന്നീട്​ ജനറല്‍ സെക്രട്ടറിയുമായി പ്രവർത്തനം തുടരുകയാണ്​. 60-ാം വാർഷികത്തിൽ സ്വാഗതം പറഞ്ഞത്​ താനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read: Jifri Muthukkoya Thangal Against PMA Salam : സമസ്‌ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല : ജിഫ്രി മുത്തുക്കോയ തങ്ങൾ

പലസ്‌തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമസ്‌ത: പലസ്‌തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്‌ത കോഴിക്കോട്ട് പ്രാര്‍ഥന സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 31ന് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടന്നത്. സമസ്‌ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

സമസ്‌ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്‌ദു സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമസ്‌തയുടെ കീഴിലുള്ള പള്ളികളില്‍ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ഥന സംഗമം സംഘടിപ്പിച്ചിരുന്നു. മുത്തുക്കോയ തങ്ങൾ ഉച്ചയ്‌ക്ക് മാധ്യമങ്ങളെ കണ്ട് വിഷയങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ, ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പാലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ സമസ്‌തയ്‌ക്ക് ക്ഷണമില്ലായിരുന്നു. അതിനിടെ സമസ്‌തയിലെ ലീഗ് വിരുദ്ധരെ പൂർണമായി അവഗണിക്കാൻ പാർട്ടി തീരുമാനിച്ചു. ലീഗിന് നിരന്തരം തലവേദന ഉണ്ടാക്കുന്ന 18 പേരെ പൊതുവേദികളിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.