ETV Bharat / state

പാവങ്ങളുടെ സ്വാമി, നിർമ്മിച്ച് നൽകിയത് 260ലേറെ വീടുകൾ; ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു - Charity activist Sairam Bhatt passes away

കൃഷിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് സായിറാം ഭട്ട് നിർധനർക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്‌തിരുന്നത്.

ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു  sairam bhat passes away  sairam bhat kasargod  Charity activist Sairam Bhatt passes away  സായിറാം ഭട്ട് ഓർമ്മയായി
പാവങ്ങളുടെ സ്വാമി, നിർമ്മിച്ച് നൽകിയത് 260ലേറെ വീടുകൾ; ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു
author img

By

Published : Jan 22, 2022, 3:11 PM IST

Updated : Jan 22, 2022, 3:39 PM IST

കാസർകോട്: ജീവിതം പാവങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ച ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് (85) ഓർമ്മയായി. നിർധനരായ 260ഓളം കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി ശ്രദ്ധേയനായ വ്യക്തിയായിരുന്നു സായിറാം. പാവപ്പെട്ടവർക്ക് തയ്യല്‍ മെഷിനുകള്‍, ഓട്ടോറിക്ഷ, നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതി, സമൂഹ വിവാഹങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യഭ്യാസ സഹായം തുടങ്ങി സമാനതകളില്ലാത്ത സേവനങ്ങളാണ് സായിറാം കാസർകോട്ടുകാർക്ക് വേണ്ടി ചെയ്തത്.

കാസര്‍കോട് ജില്ലയിലെ ബദിയടുക്ക പ്രദേശത്തുകാര്‍ക്ക് ദൈവമാണ് സ്വാമി എന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സായ്‌റാം ഭട്ട്. സ്വാമിയുടെ വീടായ 'സായ് നിലയ' കാരുണ്യത്തിന്റെ കൂടാരമാണ്. ആർക്കും ഇവിടെ വന്ന്‌ സഹായം ചോദിക്കാം. പറ്റുന്നതാണെങ്കിൽ സായിറാം ചെയ്തു കൊടുക്കും.

1937ല്‍ ബദിയഡുക്ക കിളിങ്കാർ നടുമനയിലെ കൃഷ്‌ണഭട്ട്- ദുക്ഷമ്മ ദമ്പതിമാരുടെ മകനായി ഗോപാലകൃഷ്‌ണ ഭട്ടെന്ന സായിറാം ഭട്ട് ജനിച്ചു. പാരമ്പര്യ വൈദ്യവും കൃഷിയുമായിരുന്നു പ്രവർത്തനമേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരിൽ നീർച്ചാലിൽ സ്ഥാപനം ആരംഭിച്ചാണ് പൊതുസേവനരംഗത്ത് സജീവമായത്. കാലവർഷത്തിൽ വീട് നഷ്‌ടപ്പെട്ട ഒരാൾക്ക് വീടു നിർമിച്ചു നൽകിയായിരുന്നു കാരുണ്യവഴിയുടെ തുടക്കം.

1995 ലാണ് ആദ്യത്തെ വീട്‌ നിർമ്മിച്ചതും താക്കോൽ നൽകിയതും. ഗുണമേന്മ ഉറപ്പാക്കാൻ പറ്റാത്തതിനാൽ നിർമാണച്ചുമതല മറ്റാരെയും ഏൽപ്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു. കഷ്‌ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകൾ മനസിലാക്കിയായിരുന്നു ഓരോ വീടുകൾ സായിറാം നിർമിച്ച് നൽകിയത്. കൃഷിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നായിരുന്നു പാവങ്ങളെ സഹായിക്കാനുള്ള വക കണ്ടെത്തിയിരുന്നത്.

ക്ഷേത്ര ദർശനത്തിന് പോകാൻ വെച്ച പണം കൊണ്ട് ആദ്യ വീട്

ഉത്തരേന്ത്യയിൽ ക്ഷേത്ര ദർശനത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഒരിക്കൽ സായിറാം ഭട്ട്‌. പണമൊക്ക സ്വരൂപിച്ച് ഭദ്രമായി വെച്ചു. പക്ഷെ അന്ന് പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ നടന്നു. സായ് നിലയത്തിന്‍റെ വാതില്‍ക്കല്‍ വന്ന് ഒരാള്‍ വാവിട്ട് നിലവിളിച്ചു. അയാളുടെ ഓലമേഞ്ഞ കുടില്‍ കനത്ത മഴയില്‍ കുതിര്‍ന്ന് നശിച്ചു.

അയാളുടെ കുടിൽ വര്‍ഷാ വര്‍ഷം പുതുക്കിപ്പണിയാന്‍ ഓലയും കവുങ്ങ് തടിയും സായിറാമാണ് നല്‍കിയിരുന്നത്. ആ വര്‍ഷവും അയാള്‍ അത് പുതുക്കിപ്പണിതതാണ്. പക്ഷെ കാറ്റും മഴയും കുടിൽ നിലംപരിശാക്കി. തന്‍റെ മുന്നില്‍ നിന്ന് കരയുന്ന ആ മനുഷ്യനോട് ഇനി കുടിൽ വേണ്ട. വീട് തരാം' എന്ന് പറഞ്ഞാണ് സായിറാം മടക്കിയത്. തന്‍റെ ക്ഷേത്ര ദർശനത്തിന് വെച്ച പണം അങ്ങനെ ആദ്യ വീട് വെക്കുന്നതിനായി ഉപയോഗിച്ചു.

അതൊരു തുടക്കമായിരുന്നു. പിന്നീടിങ്ങോട്ട് പാവങ്ങൾക്ക് വീട് എന്ന സ്വപ്‌നം സായിറാം ഭട്ട് യാഥാര്‍ഥ്യമാക്കിക്കൊണ്ടിരുന്നു. ആദ്യകാലത്ത് വീട് വെക്കാനുള്ള സ്ഥലവും സായ്‌റാം ഭട്ട് തന്നെ വാങ്ങി നല്‍കിയിരുന്നു. പിന്നീട് പഞ്ചായത്ത് സ്ഥലമനുവദിക്കാന്‍ തുടങ്ങി. സായി റാമിന്‍റെ സേവനം അറിഞ്ഞതോടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പത്മശ്രീ പുരസ്‌കാരത്തിനും കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അദ്ദേഹത്തിന്‍റെ പേര്‌ നിർദ്ദേശിച്ചിരുന്നു. ഭാര്യ: സുബ്ബമ്മ, മക്കൾ: കൃഷ്‌ണഭട്ട്‌ (ബദിയഡുക്ക പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റ്, പഞ്ചായത്തംഗം), ശ്യാമള, മരുമക്കൾ: ഷീലാ കെ ഭട്ട്‌, ഈശ്വരഭട്ട്‌. സംസ്കാരം പിന്നീട്.

Last Updated : Jan 22, 2022, 3:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.