കാസർകോട്: ശബരിമല വിമാനത്താവള നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നത് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സർക്കാർ ഉടമസ്ഥതതയിലാണ്. ഈ ഭൂമിയിലെ ചമയങ്ങൾക്ക് മാത്രമാണ് എസ്റ്റേറ്റ് ഉടമയ്ക്ക് വില നൽകേണ്ടത്. സിവിൽ കേസ് നിലവിലുള്ളതിനാൽ കോടതി നിശ്ചയിക്കുന്ന തുക സർക്കാർ കോടതിയിൽ കെട്ടിവെയ്ക്കും. കെ.സുരേന്ദ്രന്‍റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നു മന്ത്രി പറഞ്ഞു.
ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിന്‍റേതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നു മന്ത്രി പറഞ്ഞു.