ETV Bharat / state

'മിസൈല്‍ വീണത് കണ്‍മുന്നില്‍; മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ല: വിദ്യാര്‍ഥിനികള്‍ - kasargode natives voice clip from ukraine war place

ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഹോസ്‌റ്റലിൽ നിന്നും തങ്ങൾ ബങ്കറുകളില്‍ ഓടിയൊളിച്ചു. എന്നാല്‍, അവിടെ മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ല. മണിക്കൂറുകളായി വിദ്യാര്‍ഥികള്‍ ഈ സ്ഥിതിയില്‍

russia ukraine war  യുക്രൈനിലെ ദയനീയാവസ്ഥ വിവരിച്ച് മലയാളി വിദ്യാര്‍ഥിനികള്‍  യുക്രൈനില്‍ നിന്നും തൃക്കരിപ്പൂര്‍ സ്വദേശിനി ജാസ്‌മിന്‍റെ ശബ്ദസന്ദേശം  kasargode natives voice clip from ukraine war place  russia ukraine war latest news
'രക്ഷപ്പെട്ടത് ബങ്കറിലൊളിച്ച്, മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ല'; ദയനീയാവസ്ഥ വിവരിച്ച് മലയാളി വിദ്യാര്‍ഥിനികള്‍
author img

By

Published : Feb 25, 2022, 8:14 PM IST

കീവ്: യുദ്ധം തുടരുന്ന യുക്രൈനിലെ ദയനീയാവസ്ഥ വിവരിച്ച് മലയാളി വിദ്യാർഥിനികളുടെ ശബ്‌ദസന്ദേശം. ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഹോസ്‌റ്റലിൽ നിന്നും തങ്ങൾ ബങ്കറുകളില്‍ ഓടിയൊളിച്ചു. എന്നാല്‍, അവിടെ മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ലാത്ത സ്ഥിതിയാണെന്നും വിദ്യാർഥികൾ അയച്ച സന്ദേശത്തിൽ പറയുന്നു.

യുക്രൈനിലെ ദയനീയാവസ്ഥ വിവരിച്ച് മലയാളി വിദ്യാർഥിനികളുടെ ശബ്‌ദസന്ദേശം.

ALSO READ: ഭക്ഷണം വാങ്ങാനായി ഇറങ്ങി, മുന്നില്‍ ഷെല്ലാക്രമണം: യുദ്ധഭൂമിയില്‍ നിന്നും മലയാളി വിദ്യാര്‍ഥിനി

തൃക്കരിപ്പൂര്‍ സ്വദേശിനി ജാസ്‌മിന്‍, പടന്ന സ്വദേശിനി സുഹറ എന്നിവരുടെ ശബ്‌ദസന്ദേശമാണ് പുറത്തുവന്നത്. മിസൈലുകള്‍ പതിക്കുന്നത് നേരിട്ടുകണ്ടു. സ്ഥിതി അതീവ ഗുരുതരമാണെന്നും ഇന്ത്യൻ എംബസി ഉടൻ ഇടപെടണമെന്നും തങ്ങളെ രക്ഷിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. യുക്രൈൻ കാർക്കിവ് കറാസ സർവകലാശാല ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിനികളാണ് ഇരുവരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.