കാസര്‍കോട്: കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പടക്കങ്ങൾ മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബജറ്റ് നിരാശാജനകമെന്നും കൊവിഡ് പശ്ചാത്തലത്തിലും യാതൊരുവിധ ആശ്വാസനടപടികളുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോർപറേറ്റുകൾക്ക് വേണ്ടിയുള്ള ബജറ്റാണിത്. സർക്കാർ എല്ലാ രംഗത്തുനിന്നും പിന്മാറുന്നു. സ്വകാര്യവൽക്കരണ നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ചെന്നിത്തല തൃക്കരിപ്പൂരിൽ പറഞ്ഞു.