ETV Bharat / state

എഐ ക്യാമറ ഇടപാട് സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിയെന്ന് രമേശ് ചെന്നിത്തല; മൂന്ന് പുതിയ രേഖകൾ പുറത്ത് വിട്ടു - രമേശ് ചെന്നിത്തല കെൽട്രോൺ

എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. നടന്നത് 132 കോടി രൂപയുടെ അഴിമതി. പുതിയ മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല.

ramesh chennithala releases new documents  ramesh chennithala press meet  ramesh chennithala  ramesh chennithala about ai camera  keltron  ramesh chennithala allegations  എഐ ക്യാമറ  എഐ ക്യാമറ ഇടപാട്  രമേശ് ചെന്നിത്തല എഐ ക്യാമറ  രമേശ് ചെന്നിത്തല വാർത്താസമ്മേളനം  രമേശ് ചെന്നിത്തല കെൽട്രോൺ  കെൽട്രോണിനെതിരെ രമേശ് ചെന്നിത്തല
ചെന്നിത്തല
author img

By

Published : May 2, 2023, 2:47 PM IST

Updated : May 2, 2023, 3:35 PM IST

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

കാസർകോട് : എഐ ക്യാമറ ഇടപാടിൽ പുതിയ മൂന്ന് രേഖകൾ കൂടി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പുറത്തു വിട്ടു. നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്നും ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ ഒളിപ്പിച്ചുവച്ച രേഖകളാണ് തങ്ങൾ പുറത്തുവിടുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

രേഖകൾ പലതും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പാണ്. ടെൻഡറിൽ പങ്കെടുത്ത അക്ഷര എന്‍റർപ്രൈസസ് കമ്പനിക്ക് പ്രവൃത്തി പരിചയമില്ല. അക്ഷര കമ്പനിയെ എങ്ങനെ ടെൻഡർ നടപടിയിൽ ഉൾപ്പെടുത്തി. ടെൻഡർ നടപടിയിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ramesh chennithala releases new documents  ramesh chennithala press meet  ramesh chennithala  ramesh chennithala about ai camera  keltron  ramesh chennithala allegations  എഐ ക്യാമറ  എഐ ക്യാമറ ഇടപാട്  രമേശ് ചെന്നിത്തല എഐ ക്യാമറ  രമേശ് ചെന്നിത്തല വാർത്താസമ്മേളനം  രമേശ് ചെന്നിത്തല കെൽട്രോൺ  കെൽട്രോണിനെതിരെ രമേശ് ചെന്നിത്തല
പുതിയ രേഖകൾ പുറത്ത് വിട്ടു

എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അഴിമതിയെന്നല്ലാതെ മറ്റെന്ത് പേരിട്ട് വിളിക്കും? കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവൃത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കഷ്‌ടിച്ച് 100 കോടിക്കകത്ത് ചെയ്യാന്‍ കഴിയുമായിരുന്ന ഒരു പദ്ധതിയെ 232 കോടിയിലെത്തിച്ച് 132 കോടി രൂപ പാവപ്പെട്ട വഴിയാത്രക്കാരന്‍റെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കമ്പനികള്‍ക്ക് സര്‍ക്കാര്‍ സമ്മാനിക്കുന്നതിനെ അഴിമതിയെന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

വ്യക്തമായ അന്വേഷണത്തിനും നടപടികള്‍ക്കും പകരം സര്‍ക്കാരും കെല്‍ട്രോണും ഇപ്പോഴും ഉരുണ്ടുകളി തുടരുകയാണ്. അതിന്‍റെ ഭാഗമായിട്ടാണ് കെല്‍ട്രോണ്‍ കഴിഞ്ഞ ദിവസം ഈ പദ്ധതി സംബന്ധിച്ച ഒന്‍പത് രേഖകള്‍ പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട രേഖകളെല്ലാം മൂടി വച്ച് പകരം തങ്ങള്‍ക്ക് സുരക്ഷിതമെന്ന് കണ്ട ഡോക്യുമെന്‍റുകളാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ അവ പോലും ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളെ സാധൂകരിക്കുന്നവയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഇന്നലെ കെൽട്രോൺ പുറത്ത് വിട്ട രണ്ട് രേഖകളില്‍ ഒന്ന് ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് ആണ്. റിപ്പോര്‍ട്ടിലെ സീരിയല്‍ നമ്പര്‍ 4 ല്‍ 2. 2. എന്ന കോളത്തില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. ഇത് കമ്പനിക്ക് ഉണ്ടെന്ന് ടിക് മാര്‍ക്ക് ചെയ്‌തിട്ടുണ്ട്. എന്നാല്‍, അക്ഷര എന്‍റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന് കമ്പനി രജിസ്റ്റര്‍ ചെയ്‌തത് 2017ല്‍ ആന്നെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്ന രേഖ നല്‍കാം. അതായത് ആ കമ്പനി രൂപീകരിച്ചിട്ട് 6 വര്‍ഷവും 2 മാസവും മാത്രമേ ആകുന്നുള്ളൂ. അപ്പോള്‍ ഈ റിപ്പോര്‍ട്ടിന്‍റെ സത്യസന്ധത എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

'നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി' : എത്ര അവധാനതയോടെയാണ് ഈ പദ്ധതി നടത്തിപ്പെന്ന് അറിയാന്‍ ഈ ഒരൊറ്റ ഉദാഹരണം മതി. ഇപ്പോഴും ചിലപ്രധാന രേഖകള്‍ മറച്ചുവച്ചാണ് കെല്‍ട്രോണ്‍ ഡോക്യുമെന്‍റുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് ഈ പദ്ധതിയുടെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ഉത്തരവാകുമ്പോള്‍ തന്നെ ഇവ ബന്ധപ്പെട്ട വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇതനുസരിച്ച് 2020ൽ തന്നെ ഈ രേഖകള്‍ എല്ലാം പ്രസിദ്ധികരിക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ഏജന്‍സികള്‍ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ 3.8.2018 -ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഇവിടെ അവ ലംഘിക്കപ്പെട്ടിരിക്കുന്നു. രേഖകള്‍ പലതും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി നടത്തിയ ഈ കൊള്ളയെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ന്യായീകരിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

Last Updated : May 2, 2023, 3:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.