ETV Bharat / state

'കിനാലൂരില്‍ തന്നെ എയിംസ് വേണമെന്ന് മുഖ്യമന്ത്രിക്ക് എന്തിനാണിത്ര വാശി?'; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ - rajmohan unnithan against pinarayi

കേരളത്തിൽ എവിടെ എയിംസ് സ്ഥാപിക്കണമെന്ന് പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് എയിംസ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍  കിനാലൂർ എയിംസ് മുഖ്യമന്ത്രി വിമര്‍ശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍  പിണറായിക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍  kasaragod aiims rajmohan unnithan  rajmohan unnithan against pinarayi  rajmohan unnithan aiims kinalur
'കിനാലൂരില്‍ തന്നെ എയിംസ് വേണമെന്ന് മുഖ്യമന്ത്രിക്ക് എന്തിനാണിത്ര വാശി?'; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
author img

By

Published : May 18, 2022, 10:59 AM IST

കാസർകോട്: കാസര്‍കോട്ടേക്ക് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) വരാതിരിക്കാനായി മംഗ്ളൂര്‍ കേന്ദ്രീകരിച്ചുള്ള ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. രാഷ്ട്രീയക്കാരും കച്ചവടക്കാരും ഉള്‍പ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. കോഴിക്കോട് കിനാലൂരില്‍ തന്നെ എയിംസ് വേണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് എന്തിനാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

കിനാലൂരിൽ ഭൂമി ഏറ്റെടുത്തു എന്നുള്ള പ്രചാരണം ശരിയല്ല. ഒരു നടപടി ക്രമവും ആരംഭിച്ചിട്ടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തിൽ എവിടെ എയിംസ് സ്ഥാപിക്കണമെന്ന് പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട്

2014ൽ കാസർകോട് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലയിലെ അഞ്ച് എംഎൽഎമാരും എംപി പി കരുണാകരനും ചേർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകിയിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ഇടതുപക്ഷ എംഎല്‍എമാരും എംപിയും കളം മാറ്റി ചവിട്ടി. എയിംസ് പ്രപ്പോസലില്‍ കാസര്‍കോടിനേയും ഉള്‍പ്പെടുത്തണമന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്‌ച സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

Also read: കേരളത്തിന് എയിംസ്; കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.