ETV Bharat / state

ടാറ്റാ ആശുപത്രി അനാസ്ഥ; രാജ്മോഹൻ ഉണ്ണിത്താൻ എംപി നിരാഹാര സമരത്തിന് - ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ച ആശുപത്രി

191 തസ്തികകള്‍ സൃഷ്ടിച്ചുവെങ്കിലും നിയമന കാര്യത്തിലും ആശുപത്രിയില്‍ മറ്റ് സജ്ജീകരണമൊരുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും എം.പി കുറ്റപ്പെടുത്തി.

health  tata covid hospital issue  rajmohan unnithan mp  kasargode  opposition against government  ടാറ്റാ ആശുപത്രി അനാസ്ഥ  രാജ്മോഹൻ ഉണ്ണിത്താൻ എംപി നിരാഹാര സമരത്തിലേക്ക്  ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ച ആശുപത്രി  സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി
ടാറ്റാ ആശുപത്രി അനാസ്ഥ; രാജ്മോഹൻ ഉണ്ണിത്താൻ എംപി നിരാഹാര സമരത്തിലേക്ക്
author img

By

Published : Oct 24, 2020, 4:24 PM IST

Updated : Oct 24, 2020, 4:38 PM IST

കാസർകോട്: ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാരിന്‍റെ മെല്ലെപ്പോക്കിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കും. 60 കോടി രൂപ മുടക്കി നിര്‍മ്മിച്ച ആശുപത്രി സെപ്റ്റംബർ ഒമ്പതിന് സര്‍ക്കാരിന് കൈമാറിയിട്ടും പ്രവര്‍ത്തനം തുടങ്ങാത്തത് സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥയാണെന്ന് എം.പി ആരോപിച്ചു. 191 തസ്തികകള്‍ സൃഷ്ടിച്ചുവെങ്കിലും നിയമന കാര്യത്തിലും ആശുപത്രിയില്‍ മറ്റ് സജ്ജീകരണമൊരുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും എം.പി കുറ്റപ്പെടുത്തി. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി വീണ്ടും കൊവിഡ് ആശുപത്രിയാക്കിയതോടെ കൊവിഡിതര ചികിത്സയും ജില്ലയില്‍ ഏറെ പ്രയാസത്തോടെയാണ് നടപ്പാക്കുന്നത്‌.

ടാറ്റാ ആശുപത്രി അനാസ്ഥ; രാജ്മോഹൻ ഉണ്ണിത്താൻ എംപി നിരാഹാര സമരത്തിന്

Last Updated : Oct 24, 2020, 4:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.