മഞ്ചേശ്വരം: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഇടതുപക്ഷത്തിന്‍റെ പിന്തുണ തേടിയ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മുല്ലപ്പള്ളിയുടെ പ്രസ്താവന തെറ്റിധാരണയ്ക്കിടയാക്കിയെന്നും ചുമതലയുള്ള തന്നോട് മഞ്ചേശ്വരത്തിന്റെ കാര്യം തിരക്കിയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
അഹങ്കാരത്തിന് കയ്യും, കാലും വച്ചാൽ കെ സുരേന്ദ്രനാകും. മഞ്ചേശ്വരത്ത് സുരേന്ദ്രന്റെ പൂതി നടക്കാൻ പോകുന്നില്ലെന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോടു വിശദീകരിച്ചിരുന്നു. മഞ്ചേശ്വരത്ത് ബിജെപി-സിപിഎം നീക്കുപോക്ക് നടന്നതായും സുരേന്ദ്രനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധാരണയിലെത്തിയിരുന്നെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.