ETV Bharat / state

കാലവര്‍ഷം ശക്തം; കാസര്‍കോട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു - കാസര്‍കോട്

ജില്ലയില്‍ ഇതുവരെ നാലു വീടുകള്‍ പൂര്‍ണ്ണമായും 136 വീടുകള്‍ ഭാഗിമായും തകര്‍ന്നിട്ടുണ്ട്.

കാലവര്‍ഷം ശക്തം; കാസര്‍കോട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
author img

By

Published : Jul 24, 2019, 2:49 AM IST

കാസര്‍കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. കാസര്‍കോട് ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. രണ്ടു കുടുംബങ്ങളില്‍ നിന്നായി 12 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ പലരെയും ബന്ധു വീടുകളിലേക്കും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

കാലവര്‍ഷം ശക്തം; കാസര്‍കോട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കനത്ത കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് ജില്ലയില്‍ സംഭവിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് താലൂക്കുകള്‍ കേന്ദ്രീകരിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായിക്കിയിട്ടുണ്ട്. എരുതും കടവിൽ മധുവാഹിനിപ്പുഴ കാരകവിഞ്ഞതോടെ പ്രദേശത്തെ മൂന്ന് വീടുകൾ തകർച്ച ഭീഷണിയിലെത്തി വീടുകളുടെ അടുക്കള ഭാഗം വരെ പുഴയെടുത്തിട്ടുണ്ട്. ഇസത് നഗറില്‍ എട്ടോളം വീടുകളിൽ വെള്ളം കയറി. ജില്ലയില്‍ ഇതുവരെ നാലു വീടുകള്‍ പൂര്‍ണ്ണമായും 136 വീടുകള്‍ ഭാഗിമായും തകര്‍ന്നിട്ടുണ്ട്.

കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെയയി 1.54 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖയില്‍ മാത്രം ഉണ്ടായിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും റവന്യു, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, പോലീസ്, ഫിഷറീസ് വിഭാഗങ്ങളും 24 മണിക്കൂറും ഏത് അടിയന്തര സാഹചര്യവും നേരിടുവാനും സജ്ജമാണ്. രക്ഷാപ്രവര്‍ത്തനത്തിന് നീലേശ്വരം അഴീത്തലയില്‍ റെസ്‌ക്യു ബോട്ടും കാസര്‍കോട് കീഴൂരില്‍ വലിയ വള്ളവും സജ്ജമാക്കിയിട്ടുണ്ട്.

Intro:കാലവർഷം ശക്തമായ കാസർഗോഡ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.രണ്ടു കുടുംബങ്ങളില്‍ നിന്നായി 12 പേരാണ് ക്യാമ്പില്‍ കഴിയുന്നത്.കനത്ത മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പലരെയും ബന്ധു വീടുകളിലേക്കും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.


Body:ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കനത്ത മഴയില്‍ പലയിടങ്ങളും വെള്ളത്തിലായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
കാലവര്‍ഷം ശക്തമായതോടെ താലൂക്കുകൾ കേന്ദ്രീകരിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി.
മീനാപ്പീസ് കടപ്പുറത്തെ രണ്ടു കുടുംബങ്ങളെ മീനാപ്പീസ് ഗവണ്‍മെന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളിലെ
ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ബൈറ്റ്
വി വി രമേശൻ ( നഗരസഭ ചെയർമാൻ)
കാസറഗോഡ് എരുതും കടവിൽ മധുവാഹിനിപ്പുഴ കാരകവിഞ്ഞതോടെ മൂന്ന് വീടുകൾ തകർച്ച ഭീഷണിയിലാണ്...വീടുകളുടെ അടുക്കള ഭാഗം വരെ പുഴയെടുത്തു.

ഹോൾഡ് (visuals മോജോ വഴി വരും)
ഇവിടെ താത്കാലികമായി ദുരിതാശ്വാസ കാമ്പ് തുറന്നു.

byte മിസിരിയ(മോജോയിൽ വരും)
കാസറഗോഡ് ഇസത് നഗറിൽ എട്ട് വീടുകളിൽ വെള്ളം കയറി.
അതിശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ ഇതുവരെ നാലു വീടുകള്‍ പൂര്‍ണ്ണമായും 136 വീടുകള്‍ ഭാഗിമായും തകര്‍ന്നിട്ടുണ്ട്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെയയി 1.54 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖയില്‍ ഉണ്ടായിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും റവന്യു, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, പോലീസ്, ഫിഷറീസ് വിഭാഗങ്ങളും 24 മണിക്കൂറും ഏത് അടിയന്തര സാഹചര്യവും നേരിടുവാനും സജ്ജമാണ്. രക്ഷാപ്രവര്‍ത്തനത്തിന് നീലേശ്വരം അഴീത്തലയില്‍ റെസ്‌ക്യു ബോട്ടും കാസര്‍കോട് കീഴൂരില്‍ വലിയ വള്ളവും സജ്ജമാണ്.
Conclusion:
etv ഭാരത്
കാസറഗോഡ്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.