കാസർകോട്: തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനായി തയ്യാറാക്കിയ വേജ് കോഡ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി തൊഴിലാളി സംഘടനകൾ. കേരളാ പത്രപ്രവർത്തക യൂണിയന്‍റെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തി. കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്കായിരുന്നു മാർച്ച്. വേജ് കോഡ് ബില്ലിന്റെ പകർപ്പ് കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. പ്രസ് ക്ലബ് ഭാരവാഹികളായ ടി.എ.ഷാഫി., ഷാഫി തെരുവത്ത്, പത്മേഷ് കെ വി, ജയകൃഷ്ണൻ നരിക്കുട്ടി, വിനോയ് മാത്യു എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടത്തിയ ധർണ എസ്‌ടിയു ദേശീയ സെക്രട്ടറി എ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്‌തു. കെരാജൻ (എ ഐ ടി യു സി), ടി വി.ഗോവിന്ദൻ (സി ഐ ടി യു ) തുടങ്ങിയവർ സംസാരിച്ചു.
വേജ് കോഡ് ബില്ലിനെതിരെ കാസർകോട് പ്രതിഷേധം ശക്തം - എ ഐ ടി യു സി
വേജ് കോഡ് ബില്ലിന്റെ പകർപ്പ് കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം