ETV Bharat / state

കാസർകോട് വിവിധ പ്രദേശങ്ങളിൽ ഇന്ന് അർധ രാത്രി മുതൽ നിരോധനാജ്ഞ

author img

By

Published : Dec 15, 2020, 10:08 PM IST

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

prohibitory order in kasaragod  കാസർകോട് നിരോധനാജ്ഞ  ജില്ലയിൽ പത്ത് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ  കാസർകോട് മുൻസിപാലിറ്റി പരിധി  ജില്ലാ കളക്‌ടർ ഡോ.ഡി.സജിത് ബാബു
കാസർകോട് വിവിധ പ്രദേശങ്ങളിൽ ഇന്ന് അർധ രാത്രി മുതൽ നിരോധനാജ്ഞ

കാസർകോട്: ജില്ലയിൽ പത്ത് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് അർധ രാത്രി മുതൽ മുതൽ ഈമാസം 17 വരെ സി ആർ പി സി 144 പ്രകാരം ജില്ലാ കലക്‌ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി, അജാനൂർ പഞ്ചായത്ത്, ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂർ, പെരിയ ഗ്രാമ പഞ്ചായത്ത്, ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പടന്ന, ചെറുവത്തൂർ, പിലിക്കോട് ഗ്രാമ പഞ്ചായത്തുകൾ, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ നീലേശ്വരം മുൻസിപ്പാലിറ്റി, മേൽപറമ്പ്, വിദ്യാ നഗർ, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കാസർകോട് മുൻസിപ്പാലിറ്റി പരിധിയിൽ പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട്, അഡ്ക്ക, സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയില ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ, ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി, അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.