പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വിലപായാത്രയായാണ് കൃപേഷിന്‍റെയും ശരത്ലാലിന്‍റെയും മൃതദേഹങ്ങൾ പെരിയയിലേക്ക് കൊണ്ടുവന്നത്. വഴി നീളെ ആയിരങ്ങൾ സഹപ്രവർത്തകരെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചു കൂടിയിരുന്നു.
വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ ജന്മനാടായ കല്യോട്ട് എത്തിച്ചപ്പോൾ നാടൊന്നാകെ ഒഴുകിയെത്തി. വികാരം മുറ്റുന്ന അന്തരീക്ഷത്തിൽ വീട്ടുകാരും നാട്ടുകാരും ഇരുവർക്കും വിട ചൊല്ലി. കല്ല്യോട്ട് പ്രത്യകം തയ്യാറാക്കിയ സ്ഥലത്ത് മൃതദേഹങ്ങൾ സംസ്കരിച്ചു.
