ETV Bharat / state

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

author img

By

Published : Jan 28, 2023, 1:46 PM IST

കണ്ണൂർ ശ്രീകണ്‌ഠാപുരം സ്വദേശി പി.വി പ്രദീപനാണ് അറസ്റ്റിലായത്. യുവതിയുമായുണ്ടായ സാമ്പത്തിക ഇടപാടാണ് പ്രശ്‌നത്തിന് കാരണം. ഹൊസ്‌ദുര്‍ഗ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാള്‍ക്കെതിരെ കണ്ണൂരിലും കേസുകളുണ്ട്.

police officer arrest  വീട്ടില്‍ അതിക്രമിച്ച് കയറി  യുവതിയെ കടന്നു പിടിച്ചു  പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  ഹൊസ്‌ദുര്‍ഗ്  കാഞ്ഞങ്ങാട്  കണ്ണൂർ റൂറൽ ഹെഡ് ക്വാർട്ടേഴ്‌സ്  കാസര്‍കോട് വാര്‍ത്തകള്‍  കാസര്‍കോട് ജില്ല വാര്‍ത്തകള്‍  കാസര്‍കോട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news in Kasrgod
പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്ന് പിടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂർ ശ്രീകണ്‌ഠാപുരം സ്വദേശിയായ പി.വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ റൂറൽ ഹെഡ് ക്വാർട്ടേഴ്‌സിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് പ്രദീപ്.

ഇന്നലെ വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ഇയാള്‍ക്ക് യുവതിയുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടാണ് പ്രശ്‌നത്തിന് കാരണമായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് യുവതി ഹൊസ്‌ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് വൈദ്യ പരിശോധനക്കായി എത്തിച്ച ഇയാളെ നെഞ്ച് വേദനയുണ്ടായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ കണ്ണൂർ ജില്ലയിൽ മൂന്ന് കേസുകള്‍ നിലവിലുണ്ട് .

കണ്ണൂർ ടൗൺ സ്റ്റേഷൻ, ശ്രീകണ്‌ഠാപുരം സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കേസുള്ളത്. ഇതിൽ ഒന്ന് പീഡനക്കേസാണ്. പരിയാരം പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തിയ ഇയാള്‍ ബഹളമുണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.