ETV Bharat / state

പെരിയ ഇരട്ടക്കൊലപാതകം:  രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ഏച്ചിലടുക്കം സ്വദേശി പ്രദീപ്, ആലക്കോട് സ്വദേശി മണി എന്നിവരാണ് അറസ്റ്റിലായത്.

പെരിയ ഇരട്ടകൊലപാതകം:  രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
author img

By

Published : Apr 30, 2019, 1:18 PM IST

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിലായി. ഏച്ചിലടുക്കം സ്വദേശി പ്രദീപ്, ആലക്കോട് സ്വദേശിയും സിഐടിയു പ്രവർത്തകനുമായ മണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കൃത്യം നടത്തിയ ശേഷം പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചുവെന്നതാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

രാത്രി ബൈക്കില്‍ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ഒരു സഘം ആളുകള്‍ കാറില്‍ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തുകയായിരുന്നു. ഇരട്ടക്കൊല ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരനാണ് ആദ്യം അറസ്റ്റിലായത്. പീതാംബരന് നേരെയുണ്ടായ ആക്രമണത്തിന് പകരം വീട്ടുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നിലുള്ള ലക്ഷ്യമെന്ന് പീതാംബരന്‍ മൊഴി നല്‍കിയിരുന്നു.

Intro:Body:

കാസർഗോഡ് പെരിയ ഇരട്ടക്കൊല കേസിൽ രണ്ട് സി പി എം പ്രവർത്തകർ  കൂടി അറസ്റ്റിലായി.

ഏച്ചിലെടുക്കം സ്വദേശി 

പ്രദീപ് ,ആലക്കോട് സ്വദേശിയും സി.ഐ ടി യു പ്രവർത്തകനുമായി മണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്, ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കൃത്യം നടത്തിയ ശേഷം പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നതാണ് കുറ്റം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.