കാസര്‍കോട്: തലപ്പാടി അതിര്‍ത്തി വഴി കേരളത്തില്‍ നിന്നുള്ള രോഗിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കടത്തിവിട്ടു. തളങ്കര സ്വദേശി തസ്ലീമയെയാണ് പരിശോധനകൾ പൂർത്തിയാക്കി കടത്തിവിട്ടത്. ഇന്ന് രാവിലെ രോഗികളെ പരിശോധിക്കാനായി തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ പരിശോധനകൾക്ക് ശേഷം രോഗിക്ക് കൊവിഡില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ചികിത്സക്കായി അനുമതി നല്‍കിയത്. ഏത് ആശുപത്രിയിലാണ് ചികിത്സ തേടുന്നതെന്നടക്കമുള്ള വിവരങ്ങൾ അതിര്‍ത്തിയില്‍ വ്യക്തമാക്കണം.
തലപ്പാടി അതിര്‍ത്തി വഴി രോഗിയെ കടത്തിവിട്ടു - തളങ്കര സ്വദേശി തസ്ലീമ
കാസര്‍കോട് തളങ്കര സ്വദേശി തസ്ലീമയെയാണ് പരിശോധനകൾ പൂർത്തിയാക്കി കടത്തിവിട്ടത്.
![തലപ്പാടി അതിര്‍ത്തി വഴി രോഗിയെ കടത്തിവിട്ടു karnataka border permission thalappady border kasargod patient തലപ്പാടി അതിര്‍ത്തി മംഗളൂരു ആശുപത്രി തളങ്കര സ്വദേശി തസ്ലീമ കര്‍ണാടക മെഡിക്കല്‍ സംഘം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6708432-thumbnail-3x2-para.jpg?imwidth=3840)