ETV Bharat / state

ആദ്യ മകന്‍റെ ഓർമ ദിവസം പിറന്ന മകനെ അതേ പേര് ചൊല്ലി വിളിച്ച് മാതാപിതാക്കൾ

ആദ്യ മകൻ സായന്ത് കൃഷ്ണ വാഹനാപകടത്തിൽ പെട്ട് വിട്ടു പിരിഞ്ഞ്‌ കൃത്യം മൂന്ന് വർഷം തികയുന്ന ദിവസമാണ് ഇളയ മകന്‍റെ ജനനം.

Parents call their son by the same name  first son's birthday  ആദ്യ മകന്‍റെ ഓർമ  കാസർകോട് വാർത്ത  kasarkod
ആദ്യ മകന്‍റെ ഓർമ ദിവസം പിറന്ന മകനെ അതേ പേര് ചൊല്ലി വിളിച്ച് മാതാപിതാക്കൾ
author img

By

Published : Jun 12, 2020, 1:01 PM IST

കാസർകോട്‌: ആദ്യ മകന്‍റെ ഓർമ്മ ദിവസം പിറന്ന മകനെ അതേ പേര് ചൊല്ലി വിളിച്ച് മാതാപിതാക്കൾ. കാസർകോട് പെർളടുക്കത്തെ കെ.കെ.നാരായണൻ സുഷമ ദമ്പതികളുടെ വേദന നിറഞ്ഞ ഓർമകളുടെ മുറിവുണക്കുന്നത് മൂന്ന് വയസുകാരൻ കണ്ണനാണ്. ഈ വീട്ടുമുറ്റത്ത് ഓടി കളിക്കുന്ന കണ്ണനെ കാണുമ്പോൾ സുഷമയുടെയും നാരായണന്‍റെയും ഓർമ്മകൾ ആറ് വർഷം പിറകിലോട്ട് പോകും. ഇതേപോലെ ഈ വീട്ടിൽ ഓടിച്ചാടി നടന്നിരുന്ന, കണ്ണനെന്ന സ്നേഹ വിളിയിൽ വിളി കേട്ടിരുന്ന മൂന്ന് വയസുകാരനായ മകൻ സായന്ത് കൃഷ്ണയുടെ ചിരിക്കുന്ന മുഖം ഇവരുടെ ഓർമകളിലേക്കെത്തും.

ആദ്യ മകന്‍റെ ഓർമ ദിവസം പിറന്ന മകനെ അതേ പേര് ചൊല്ലി വിളിച്ച് മാതാപിതാക്കൾ

ആദ്യ മകൻ സായന്ത് കൃഷ്ണ വാഹനാപകടത്തിൽ പെട്ട് മരിച്ചതിന്‌ കൃത്യം മൂന്ന് വർഷം തികയുന്ന ദിവസമാണ് ഇളയ മകന്‍റെ ജനനം. മകൻ നഷ്ടപ്പെട്ട വേദനയിൽ നീറിക്കഴിഞ്ഞിരുന്ന മാതാപിതാക്കൾക്ക് കാലം കാത്തു നൽകിയ സന്തോഷത്തിന്‍റെ നിമിഷങ്ങൾ.മൂത്ത മകന്‍റെ ഓർമ നിലനിർത്താനായി ഇളയ മകനും അതേ പേരിട്ടു. സായന്ത് കൃഷ്ണ. മൂത്ത മകനെ വിളിച്ചിരുന്ന കണ്ണനെന്ന അതേ പേര് ചൊല്ലി വിളിച്ചു. കഴിഞ്ഞ ജൂൺ ഏഴിന് ആദ്യ മകന്‍റെ ആറാം ഓർമദിനവും രണ്ടാമത്തെ മകന്‍റെ മൂന്നാം ജൻമദിനവും കടന്നു പോയി. കണ്ണനെ ചേർത്ത് പിടിക്കുമ്പോൾ മൂത്ത അനിയനെ തിരിച്ചു കിട്ടിയ സന്തോഷമാണ് ചേച്ചി സയനക്ക്. പത്രത്തിൽ ചരമവാർഷികത്തിന്‍റെയും ജൻമദിനത്തിന്‍റെയും പരസ്യം അടുത്തടുത്ത് കണ്ടപ്പോൾ അച്ചടിപ്പിശകാണോ എന്നും ചിലർ സംശയിച്ചു. ഒരേ ദിവസമെന്നത് പോലെ ആദ്യ മകന്‍റെ മരണ സമയവും ഇളയവന്‍റെ ജനന സമയവും പോലും അടുപ്പിച്ചാണെന്നതും യാദൃശ്ചികതയാവാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.