ETV Bharat / state

പരശുരാമന്‍ ഒരു സങ്കല്‍പ്പം, ജനങ്ങളെ അടിമകളാക്കാൻ ബ്രാഹ്മണാധിപത്യം സൃഷ്‌ടിച്ച കെട്ടുകഥ : പി ജയരാജന്‍

author img

By

Published : Aug 7, 2023, 9:20 AM IST

Updated : Aug 7, 2023, 2:23 PM IST

നാട്ടിലെ ജനങ്ങളെ അടിമകളാക്കാന്‍ ബ്രാഹ്മാണാധിപത്യം സൃഷ്‌ടിച്ച കെട്ടുകഥയാണ് പരശുരാമനുമായി ബന്ധപ്പെട്ടതെന്ന് പി ജയരാജന്‍

jayarajan byte parasuraman  P Jayarajan controversial statement  Jayarajan statement about Parashurama  P Jayarajan on Parashurama  പരശുരാമന്‍ സങ്കല്‍പം  പി ജയരാജന്‍  പരശുരാമന്‍  സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ  പി ജയരാജൻ പരശുരാമ പരാമര്‍ശം  P Jayarajan
പി ജയരാജന്‍
പി ജയരാജന്‍റെ പ്രസംഗം

കാസർകോട് : പരശുരാമന്‍ എന്നത് സങ്കൽപ്പമാണെന്നും കെട്ടുകഥയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ജനങ്ങളെ അടിമകളാക്കാൻ ബ്രാഹ്മണാധിപത്യം സൃഷ്‌ടിച്ച കഥയാണ് ഇതെന്നും ജയരാജൻ പറഞ്ഞു. കേരളത്തിലെ ഭൂമിയുടെ പരമമായ അവകാശം ബ്രാഹ്മണര്‍ക്ക് ആണെന്നാണ് കഥയിൽ പറയുന്നത്. ഇത് ഇപ്പോഴും ഐതീഹ്യമായി പറയുന്നു. കാസര്‍കോട് കയ്യൂരില്‍ നടന്ന പരിപാടിക്കിടെയാണ് പി ജയരാജന്‍റെ വിവാദ പരാമർശം.

'പരശുരാമനാണ് കേരള സൃഷ്‌ടിയുടെ ആള്‍ എന്നാണ്. കേരളം ഉണ്ടാക്കിയത് പരശുരാമനാണ്. പരശുരാമന്‍ ഗോകര്‍ണത്തുനിന്നും മഴു എറിഞ്ഞു. മഴു വീണ ഇടം വരെയുള്ള കടല്‍ നീങ്ങി കരയായി. ആ കരയായ കേരളഭൂമി 64 ബ്രാഹ്മണ കുടുംബങ്ങള്‍ക്ക് പരശുരാമന്‍ ദാനം ചെയ്‌തു. അതുകൊണ്ട് ഭൂമിയുടെ മേലുള്ള പരമമായ അവകാശം അഥവാ ജന്മാവകാശം ബ്രാഹ്മണന്മാര്‍ക്കുള്ളതാണ്. ബ്രാഹ്മണാധിപത്യം ഈ നാട്ടിലെ ജനങ്ങളെ അടിമകളാക്കി വയ്ക്കു‌ന്നതിന് വേണ്ടിയുണ്ടാക്കിയ കെട്ടുകഥയാണ് ഈ പരശുരാമ സൃഷ്‌ടി' - പി ജയരാജന്‍ പറഞ്ഞു.

സ്‌പീക്കറുടെ ഗണപതി പരാമര്‍ശം : നേരത്തെ ഗണപതി പരാമര്‍ശത്തില്‍ നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 21നാണ് എ എന്‍ ഷംസീര്‍ വിവാദത്തിന് കാരണമായ പ്രസംഗം നടത്തിയത്. കുന്നത്തുനാട് ജിഎച്ച്എസ്‌എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിക്കെത്തിയ സ്‌പീക്കര്‍ വേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വിവാദമായ പരാമര്‍ശം.

പ്ലാസ്‌റ്റിക് സര്‍ജറി, വിമാനം, വന്ധ്യത ചികിത്സ എന്നിവയെല്ലാം ഹിന്ദു പുരാണങ്ങളില്‍ ഉണ്ടെന്നും ശാസ്‌ത്രത്തെ വിശ്വാസവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു ഷംസീര്‍ പറഞ്ഞത്. താന്‍ പഠിക്കുന്ന കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു മറുപടിയെന്നും എന്നാല്‍ ആദ്യം കണ്ടുപിടിക്കപ്പെട്ട വിമാനം പുഷ്‌പക വിമാനമാണെന്ന് തെളിയിക്കുന്നതിനുള്ള ശ്രമങ്ങളാണിപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു.

ഗണപതിയും പുഷ്‌പക വിമാനവും വെറും മിത്താണ്. ഹിന്ദുത്വ കാലത്തെ അന്ധവിശ്വാസങ്ങള്‍ ഈ കാലഘട്ടത്തിലെ പുരോഗമനത്തെ പിന്നോട്ട് വലിക്കും. ആനയുടെ തലവെട്ടി പ്ലാസ്‌റ്റിക് സര്‍ജറി നടത്തിയതാണെന്നൊക്കെയാണ് വാദങ്ങള്‍. ഇത്തരം മിത്തുകള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

ഷംസീറിന് യുവമോര്‍ച്ചയുടെ ഭീഷണി, ജയരാജന്‍റെ മറുപടി : സ്‌പീക്കർ എഎൻ ഷംസീറിന്‍റെ പ്രസംഗത്തെ തുടര്‍ന്ന് തലശ്ശേരിയിൽ വലിയ വിവാദങ്ങള്‍ ഉണ്ടായി. പ്രസംഗത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ല നേതൃത്വം ഷംസീറിന്‍റെ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ നീചമായി അപമാനിക്കുകയാണെന്നും സ്‌പീക്കർ പദവിയിൽ ഇരുന്നുകൊണ്ട് സിപിഎം നേതാവായ ഷംസീർ അധഃപതിച്ചിരിക്കുന്നുവെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് ആരോപിച്ചു. ജോസഫ് മാഷിന്‍റെ കൈ പോയത് പോലെ ഷംസീറിന്‍റെ കൈ പോകില്ലെന്ന വിശ്വാസം ആയിരിക്കാം ഇതിനുപിന്നിൽ എന്നും എന്നാൽ എല്ലാ കാലഘട്ടത്തിലും ഹിന്ദു സമൂഹം ഇങ്ങനെ നിൽക്കുമെന്ന് ഷംസീർ കരുതരുതെന്നും ഗണേഷ് തുറന്നടിക്കുകയുണ്ടായി.

എന്നാല്‍ ഇതില്‍ പ്രതികരിച്ച് പി ജയരാജന്‍ നടത്തിയ പ്രസംഗം കൂടുതല്‍ ചര്‍ച്ചാവിഷയം ആവുകയായിരുന്നു. ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്നായിരുന്നു പി ജയരാജന്‍റെ ഭീഷണി. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണ്. ഇതിനെതിരെ ശക്തമായ യുവജന ചെറുത്ത് നിൽപ്പുണ്ടാകുമെന്നും ജയരാജന്‍ അന്ന് പ്രതികരിച്ചിരുന്നു.

Last Updated : Aug 7, 2023, 2:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.