ETV Bharat / state

കാസർകോട് ഓക്സിജന്‍ പ്ലാന്‍റിന്‍റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമായി - മന്ത്രി എം.വി.ഗോവിന്ദന്‍

ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വഹിച്ചു. 1.87കോടി രൂപ ചിലവില്‍ ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കിലാണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്

oxygen plant foundation laid in kasargod district  oxygenplant  ministermvgovindan  കാസർകോട് ഓക്സിജന്‍ പ്ലാന്‍റിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു  മന്ത്രി എം.വി.ഗോവിന്ദന്‍  കാസർകോട്
കാസർകോട് ഓക്സിജന്‍ പ്ലാന്‍റിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു
author img

By

Published : Jun 8, 2021, 1:41 PM IST

കാസർകോട്: ജില്ലയിൽ ഓക്സിജന്‍ പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്ക് തുടക്കമായി. 84 ദിവസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാകും വിധത്തിലാണ് പദ്ധതി. ജില്ലാ നിര്‍മിതി കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തില്‍ കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസ് ആണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രാണവായുവിന്‍റെ ആവശ്യകത വർധിച്ചതോടെയാണ് ജില്ലക്ക് സ്വന്തമായി ഓക്സിജന്‍ പ്ലാന്‍റ് എന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്നാണ് പൊതു മേഖലയില്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയത്.

1.87കോടി രൂപ ചിലവില്‍ ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കിലാണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്. നിര്‍മാണോദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വഹിച്ചു. മഹാമാരിയുടെ മൂന്നാം തരംഗം ആരോഗ്യവിദഗ്ധര്‍ പ്രവചിക്കുമ്പോള്‍ പ്രാണവായുവിന്‍റെ ആവശ്യകത മനസിലാക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയില്‍ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നത് പുതിയ കാല്‍വെപ്പും മാതൃകയുമാണെന്ന് മന്ത്രി പറഞ്ഞു.

മൂന്നാം തരംഗത്തിലും ഓക്‌സിജന്‍റെ ആവശ്യകത മുന്നില്‍ക്കാണുന്നതിനാല്‍ സംസ്ഥാനത്താകെ 35 ഓക്‌സിജന്‍ പ്ലാന്‍റുകൾ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്‍റെ പുറത്ത് വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിച്ച ഏജന്‍സിയാണ് കെയര്‍ സിസ്റ്റംസ്. സമീപ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്‌സിജന്‍ പ്ലാന്‍റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്.

ഇതിനായി ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് വകയിരുത്തി. ബാക്കി തുക മുഴുവന്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തിയിട്ടുണ്ട്. ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്‍റ് ആണ് ചട്ടഞ്ചാലില്‍ വരുന്നത്. ഭാവിയില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് പ്ലാന്‍റ് നിര്‍മിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.