കാസർകോട്: ജൈവ മത്സ്യകൃഷിയില്‍ വിജയം കൊയ്‌ത് കാസര്‍കോട് കൂട്ടക്കനി സ്വദേശി അജിത്ത്. വീട്ടുവളപ്പില്‍ തന്നെ കുളം നിര്‍മ്മിച്ചാണ് മത്സ്യ കൃഷി. മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മത്സ്യ കൃഷി.
ചെറുപ്പം തൊട്ട് മീൻ വളർത്തലിനോടുള്ള പ്രിയമാണ് അജിത്തിനെ ഒരു മികച്ച മത്സ്യ കര്‍ഷകനാക്കിയത്. ലോക്‌ഡൗണ്‍ കാലത്താണ് അജിത്ത് മത്സ്യ കൃഷി ആരംഭിച്ചത്. ഫിഷറീസ് വകുപ്പിന്‍റെ സ്‌കീമില്‍ ഉള്‍പ്പെടുത്തി അസാം വാളയും തിലോപ്പിയയും നെട്ടറും ആണ് വളര്‍ത്തുന്നുണ്ട്. പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നും കൃഷിവകുപ്പിന്‍റെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് അജിത്ത് പറഞ്ഞു. ഹോട്ടല്‍ മാനേജ്മെന്‍റ് പഠനം പൂര്‍ത്തിയാക്കിയ അജിത് മത്സ്യകൃഷിക്ക് പുറമെ അക്വേറിയവും നടത്തുന്നുണ്ട്.