ETV Bharat / state

അവകാശപ്പോരാട്ടങ്ങൾക്ക് തണല്‍ വിരിച്ച 'ഒപ്പുമരം' ഓർമയായി - കാസര്‍കോട് ദേശീയ പാത വികസനം

എന്‍ഡോസള്‍ഫാന്‍ സമരം മുതല്‍ നിരവധി രാഷ്ട്രീയ സാംസ്കാരിക സമരങ്ങള്‍ക്ക് വേദിയായ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരം ഓര്‍മയായി. ദേശീയപാത വികസനത്തിന്‍റെ ഭാഗമായാണ് വർഷങ്ങൾക്കു മുൻപ് നട്ട ശരത് കൊന്നയുടെ ചുവട്ടില്‍ കോടാലി വീണത്.

oppumaram cutting  oppumaram kasaragod  ഒപ്പുമരം ഓർമയായി  കാസര്‍കോട്ടെ ഒപ്പുമരം  കാസര്‍കോട് ദേശീയ പാത വികസനം  കാസര്‍കോട് മരംമുറി
അവകാശപ്പോരാട്ടങ്ങൾക്ക് തണല്‍ വിരിച്ച 'ഒപ്പുമരം' ഓർമയായി
author img

By

Published : Feb 11, 2022, 8:17 PM IST

കാസർകോട്: സപ്‌തഭാഷ സംഗമ ഭൂമിയില്‍ സമരങ്ങളുടെ തീക്കാറ്റ് ഏറ്റുവാങ്ങിയ സമര മരം. അതാണിപ്പോൾ മണ്ണോട് ചേർന്നത്. എന്‍ഡോസള്‍ഫാന്‍ സമരം മുതല്‍ നിരവധി രാഷ്ട്രീയ സാംസ്കാരിക സമരങ്ങള്‍ക്ക് വേദിയായ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരം ഓര്‍മയായി. ദേശീയപാത വികസനത്തിന്‍റെ ഭാഗമായാണ് വർഷങ്ങൾക്കു മുൻപ് നട്ട ശരത് കൊന്നയുടെ ചുവട്ടില്‍ കോടാലി വീണത്.

അവകാശപ്പോരാട്ടങ്ങൾക്ക് തണല്‍ വിരിച്ച 'ഒപ്പുമരം' ഓർമയായി

2011ൽ ഏപ്രില്‍ ആറിന് എൻഡോസൽഫാൻ നിരോധനം ആവശ്യപ്പെട്ട് സമരക്കാര്‍ മരത്തില്‍ കെട്ടിയ വെള്ളത്തുണിയില്‍ ഒപ്പുശേഖരിച്ചതോടെയാണ് ഒപ്പുമരമെന്ന പേര് വീണത്. പിന്നീട് ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 500 ദിവസം നീണ്ടുനിന്ന സമരം, സഫിയ എന്ന പെൺകുട്ടിയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 160 ദിവസം നീണ്ട സമരം, രണ്ടു മാസം നീണ്ട ഭെൽ ഇ.എം.എൽ ജീവനക്കാരുടെ സമരം, രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ജില്ലാ ജാഥകൾ, ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ തുടങ്ങി ചരിത്രത്തിൽ ഇടം നേടിയ സമരങ്ങൾക്കെല്ലാം ഒപ്പുമരം തണല്‍ വിരിച്ചു.

Also Read: മയക്കുമരുന്നുമായി കാസർകോട് വീണ്ടും ഒരാൾ അറസ്റ്റിൽ

തപാല്‍ വകുപ്പ് ഒപ്പുമരത്തില്‍ പോസ്റ്റ് ബോക്സ് സ്ഥാപിച്ചതോടെ ജനം തങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളുമെഴുതി പോസ്റ്റ് ചെയ്തു. അതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതീകാത്മകമായി ഒപ്പുമരങ്ങളുയർന്നു. മരം നശിപ്പിക്കാൻ സാമൂഹിക വിരുദ്ധർ ശ്രമിച്ചപ്പോൾ മരത്തിന്‍റെ സംരക്ഷണത്തിനായി നാടൊന്നിച്ചു. ഇന്നിപ്പോൾ വികസനം മുറ്റത്തെത്തിയപ്പോൾ സമരങ്ങൾക്ക് തണലായ ഒപ്പുമരം ഓർമയായി.

സുഗതകുമാരിയുടെ തേൻമാവ് മാറ്റി നടും

സുഗത കുമാരി നട്ട തേന്‍മാവിനെ തേടിയും വികസനത്തിന്‍റെ മഴുവെത്തി. പക്ഷേ കവയത്രിയോടുള്ള ആദരസൂചകമായി സമീപത്തെ സ്‌കൂളിലേക്ക് മാവ് മാറ്റി നടും. അതിനിടെ മാവ് പൂവിട്ടു. നിറയെ കണ്ണിമാങ്ങയും കായ്‌ച്ചിട്ടുണ്ട്. 2006 ഡിസംബർ മൂന്നിനാണ് പയസ്വിനിയെന്ന് പേര് ചൊല്ലി വിളിച്ച് സുഗതകുമാരി മാവിന്‍തൈ നട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.