ETV Bharat / state

ഇരട്ടക്കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ഉമ്മൻ ചാണ്ടി - ഉമ്മൻ ചാണ്ടി

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തില്‍ സിപിഎം നേതൃത്വം ഇടപെടുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് അത്ഭുതപ്പെടുത്തുന്നുവെന്നും ഉമ്മൻ ചാണ്ടി.

ഉമ്മൻ ചാണ്ടി
author img

By

Published : Mar 2, 2019, 11:53 AM IST

പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടി. സിപിഎം നേതൃത്വം അന്വേഷണത്തിൽ ഇടപെടുന്നതായും അദ്ദേഹം ആരോപിച്ചു.

കൊലപാതകത്തിന് പിന്നിലെ യാഥാർഥ്യവും സത്യവും പുറത്ത് വരികയാണ്. ഉദ്യോഗസ്ഥനെ മാറ്റിയ നടപടി അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു ഉമ്മൻചാണ്ടി. നേരത്തെ, കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു.

അന്വേഷണം തുടങ്ങി നാലാം ദിവസമാണ് ക്രൈംബ്രാഞ്ച് എസ്പി വിഎം മുഹമ്മദ് റഫീഖിനെ മാറ്റിയത്. കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നതിനാലാണ് ഇത്തരമൊരു നടപടിയെന്നും ആരോപണമുണ്ട്.

Intro:Body:

പെരിയ ഇരട്ടക്കൊല: ഉദ്യോഗസ്ഥനെ മാറ്റിയത് മുഖ്യമന്ത്രി വിശദീകരിക്കണം -ഉമ്മൻചാണ്ടി

കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിയെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. സി.പി.എം നേതൃത്വവും രാഷ്ട്രീയ നേതൃത്വവും അന്വേഷണത്തിൽ ഇടപെടുന്നതായും അദ്ദേഹം ആരോപിച്ചു. 

കൊലപാതകത്തിന് പിന്നിലെ യാഥാർഥ്യവും സത്യവും പുറത്തു വരുകയാണ്. ഉദ്യോഗസ്ഥനെ മാറ്റിയ നടപടി അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു ഉമ്മൻചാണ്ടി. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.