ETV Bharat / state

കാസര്‍കോട്‌ ഇന്ന് ഒരാള്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു; ഏഴ്‌ പേര്‍ക്ക് രോഗം ഭേദമായി

author img

By

Published : Jun 5, 2020, 8:44 PM IST

കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ആറ്‌ പേര്‍ക്കുമാണ് രോഗം ഭേദമായത്.

കാസര്‍കോട്‌ ഇന്ന് ഒരാള്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു  ഏഴ്‌ പേര്‍ക്ക് രോഗം ഭേദമായി  കാസർകോട്  kasargod  covid case  കൊവിഡ് 19
കാസര്‍കോട്‌ ഇന്ന് ഒരാള്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു

കാസർകോട്: ജില്ലയില്‍ വെള്ളിയാഴ്‌ച ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ്‌ 24ന് മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ പടന്ന സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ബസിലാണ് കേരളത്തിലെത്തിയത്. ജില്ലയില്‍ ഇന്ന് ഏഴ്‌ പേര്‍ക്ക് കൊവിഡ്‌ ഭേദമായി. കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ആറ്‌ പേര്‍ക്കുമാണ് രോഗം ഭേദമായത്. നിലവില്‍ ജില്ലയില്‍ 103 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ നിന്നെത്തിയ മധുര്‍ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്നെത്തിയ കോടോംബേളൂര്‍ സ്വദേശി, രണ്ട് മംഗല്‍പാടി സ്വദേശികള്‍, പൈവളിഗെ, കുമ്പള സ്വദേശികൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഷാര്‍ജയില്‍ നിന്നെത്തിയ ഉദുമ സ്വദേശിനിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ജില്ലയില്‍ നിലവില്‍ 3,727 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇനി 710 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര്‍ ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി. 228 പേരെ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.