കാസർകോട്: ഗൾഫിൽ നിന്ന് തിരികെയെത്തി വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 54കാരൻ മരിച്ചു. ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്‌ദുൽ റഹ്മാൻ തിരുവക്കോളിയാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെയാണ് മകൻ ജിഷാദിന്‍റെ കൂടെ അബ്‌ദുൽ റഹ്മാൻ നാട്ടിലെത്തിയത്. തുടർന്ന് ഇരുവരും വീട്ടിൽ നീരിക്ഷണത്തിലായിരുന്നു. തിങ്കളാഴ്‌ച രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് കൊവിഡ് പരിശോധനാ സാമ്പിൾ എടുത്തത്. വൈകിട്ട് ശ്വാസ തടസം അനുഭവപ്പെട്ട അബ്‌ദുൽ റഹ്മാനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. എട്ട് ദിവസം മുമ്പ് ദുബായിൽ വെച്ച് കൊവിഡ് പരിശോധന നടത്തുകയും പരിശോധനാഫലം നെഗറ്റീവായിരുന്നു.
കൊവിഡ് നിരീക്ഷണത്തിലിരുന്ന കാസർകോട് സ്വദേശി മരിച്ചു - കൊവിഡ്
ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്‌ദുൽ റഹ്മാൻ തിരുവക്കോളിയാണ് മരിച്ചത്.