ETV Bharat / state

കാസർകോട് ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗി ട്രെയിനില്‍ സഞ്ചരിച്ചു, ജാഗ്രത

മൊഗ്രാൽ പൂത്തൂർ സ്വദേശിയാണ്. കരിപൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാൾ ട്രെയിനിൽ ആണ് കാസർകോട് എത്തിയത്. അതുകൊണ്ട് തന്നെ സമ്പർക്ക പട്ടിക കൂടിയേക്കും. ടാറ്റാ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യ നില തൃപ്തികകമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Omicron confirmed in Kasargod  Kerala Covid-19 update  കാസർകോട് ഒമിക്രോൺ സ്ഥിരീകരിച്ചു  Omicron patient traveled by train in Kasargod  കാസര്‍കോട് ഒമിക്രോണ്‍ രോഗി ട്രെയിനില്‍ സഞ്ചരിച്ചു  കേരളത്തിലെ കൊവിഡ്
കാസർകോട് ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗി ട്രെയിനില്‍ സഞ്ചരിച്ചു, ജാഗ്രത
author img

By

Published : Jan 3, 2022, 1:20 PM IST

കാസർകോട്: ജില്ലയില്‍ ഒമിക്രോൺ സ്ഥിരീകരിച്ചു. മധൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്ന ഇയാൾ മധൂരിലാണ് താമസം. മൊഗ്രാൽ പൂത്തൂർ സ്വദേശിയാണ്. കരിപൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാൾ ട്രെയിനിൽ ആണ് കാസർകോട് എത്തിയത്. അതുകൊണ്ട് തന്നെ സമ്പർക്ക പട്ടിക കൂടിയേക്കും. ടാറ്റാ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യ നില തൃപ്തികകമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Also Read: അതീവ ജാഗ്രതയിൽ കേരളം ; 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍

കാസർകോട് റിപ്പോർട്ട് ചെയ്യുന്ന ആദ്യ ഒമിക്രോൺ കേസാണിത്. ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.അതെ സമയം കർണാടകയിലും ഒമിക്രോൺ വകഭേദം റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ അതിർത്തിഗ്രാമങ്ങളിലും ജാഗ്രത നിർദേശമുണ്ട്. എന്താവശ്യത്തിനും കർണാടകയിലെ വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ്​ ജില്ലയുടെ അതിർത്തിയിൽ കഴിയുന്നവരിലധികവും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.