കാസർകോട്: പോപ്പുലര്‍ ഫ്രണ്ട് ജില്ല കമ്മിറ്റി ഓഫിസില്‍ ഉള്‍പ്പെടെ എന്‍ഐഎ നടത്തിയ പരിശോധന മണിക്കൂറുകളോളം നീണ്ടു. പെരുമ്പളയിലെ ഓഫിസിൽ പുലർച്ചെ നാല് മണിക്ക് ആരംഭിച്ച റെയ്‌ഡ് ആറ് മണിക്കൂറോളം നീണ്ടുനിന്നു. ഓഫിസില്‍ നിന്ന് നിരവധി നോട്ടിസുകളും സംഘം കണ്ടെടുത്തു.
പോപ്പുലര്‍ ഫ്രണ്ട് ജില്ല പ്രസിഡന്‍റ് സിടി സുലൈമാന്‍റെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടന്നു. ആറ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ വീട്ടില്‍ നിന്ന് വിവിധ ഡിജിറ്റല്‍ രേഖകള്‍ കണ്ടെത്തി. അതേസമയം എന്‍ഐഎ റെയ്‌ഡ് നടത്തുന്നതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ രംഗത്തെത്തി. കാസര്‍കോട് ദേശീയപാത പ്രവർത്തകർ ഉപരോധിച്ചു.
Read More: പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ഇഡി, എന്‍ഐഎ റെയ്‌ഡ്; നേതാക്കൾ കസ്റ്റഡിയിൽ