കാസർഗോഡ് ഇരട്ട കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് സിപിഎം നേതാവ് നടത്തിയകൊലവിളി പ്രസംഗം പുറത്ത്. ഇനിയും ക്ഷമ പരീക്ഷിച്ചാൽ ചിതയിൽ വെയ്ക്കാൻ ബാക്കിയുണ്ടാവില്ലെന്നാണ് ഭീഷണി.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി. മുസ്തഫയുടെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ജനുവരി ഏഴിന്വി.പി.പി മുസ്തഫ കല്യോട്ട് നടത്തിയ പ്രസംഗമാണ് പുറത്തു വന്നിരിക്കുന്നത്. പ്രദേശിക സിപിഎം നേതാക്കളായപീതാംബരനെയും സുരേന്ദ്രനെയും അക്രമിച്ചതിന് പകരം ചോദിക്കുമെന്നാണ്പ്രസംഗത്തിൽപറയുന്നത്.തിരിച്ചടിക്കുന്നത്അതിശക്തമായിരിക്കും എന്നാണ് താക്കീത്.
പ്രസംഗം സിപിഎം പ്രവർത്തകർ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചത്. കൊലവിളി പ്രസംഗത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്ന്കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. മുസ്തഫക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നിൽ, എസ്പിക്ക് പരാതി നല്‍കി.