ETV Bharat / state

വിത്ത് തരാമെന്നു പറഞ്ഞ സൊസൈറ്റികൾ പറ്റിച്ചു, കല്ലുമ്മക്കായ കർഷകർ കടുത്ത പ്രതിസന്ധിയിൽ

author img

By ETV Bharat Kerala Team

Published : Dec 23, 2023, 4:25 PM IST

Mussel farming in Kasaragod : കര്‍ഷകര്‍ക്ക് ഗുണേന്മയുള്ള വിത്ത്, മതിയായ വില ലഭിക്കുന്നതിന് സംഭരണ കേന്ദ്രം എന്നിവ തുടങ്ങാന്‍ സംസ്ഥാന തലത്തില്‍ പദ്ധതി രൂപീകരിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പും പാഴായി.

kallummakkaya farmers  Mussel farming in Kasaragod  Mussel farmers of Kasaragod in crisis  Mussel farming  കല്ലുമ്മക്കായ കർഷകർ കടുത്ത പ്രതിസന്ധിയിൽ  കല്ലുമ്മക്കായ കർഷകർ  കല്ലുമ്മക്കായ കൃഷി കേരളത്തില്‍  കാസര്‍കോട്ടെ കല്ലുമ്മക്കായ കൃഷി
Mussel farming in Kasaragod
പ്രതിസന്ധിയിലായി കല്ലുമ്മക്കായ കര്‍ഷകര്‍

കാസർകോട് : കല്ലുമ്മക്കായ കൃഷിയിലൂടെ ഉപജീവന മാർഗം കണ്ടെത്തുന്ന കർഷകർ പ്രതിസന്ധിയിൽ. സൊസൈറ്റികൾ വഴിയുള്ള വിത്ത് വിതരണം പാളിയതോടെ കല്ലുമ്മക്കായ കർഷകർക്ക് കൃഷിയിറക്കാൻ കഴിഞ്ഞില്ല (Mussel farmers of Kasaragod in crisis due to scarcity of seeds). ഇനിയും വൈകിയാൽ കൃഷിയെ സാരമായി ബാധിക്കുമെന്നും കർഷകർ പറയുന്നു. കല്ലുമ്മക്കായ കർഷകർക്ക് ആവശ്യമായ ഗുണമേന്മയുള്ള വിത്തും മതിയായ വില ലഭിക്കുന്നതിനായി സംഭരണ കേന്ദ്രവും തുടങ്ങാൻ സംസ്ഥാന തലത്തിൽ പദ്ധതി രൂപവത്കരിക്കുമെന്ന സർക്കാരിന്‍റെ ഉറപ്പും പാലിക്കപ്പെട്ടില്ല.

വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലാണ് പ്രധാനമായും കല്ലുമ്മക്കായ കൃഷിചെയ്യുന്നത് (Mussel farming in Kasaragod). സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കല്ലുമ്മക്കായ ഉത്പാദിപ്പിക്കുന്നതും ഇവിടെയാണ്. പടന്ന പഞ്ചായത്തിൽ മാത്രം 1200 ഓളം കല്ലുമ്മക്കായ കർഷകരുണ്ട്. കർഷകരുടെ നീണ്ടകാലത്തെ ആവശ്യത്തിനൊടുവിലാണ് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ സൊസൈറ്റികൾ വഴിയുള്ള വിതരണത്തിന് വകുപ്പ് തീരുമാനിച്ചത്.

പൊതുജലാശയങ്ങളിൽ നിന്ന് ലൈസൻസുള്ള മത്സ്യത്തൊഴിലാളികൾ വിത്ത് ശേഖരിച്ച് അവർ അംഗങ്ങളായ സൊസൈറ്റിക്ക് നൽകണമെന്നാണ് നിശ്ചയിച്ചിരുന്നത്. ഒരു റേഷൻ കാർഡിന് ഒരു യൂണിറ്റ് കൃഷിയിറക്കാനേ സാധിക്കൂ. എന്നാൽ, ചില പ്രദേശത്ത് ഒരാൾ തന്നെ 10 മുതൽ 15 വരെ കാർഡുകൾ ശേഖരിച്ച് സ്റ്റേജ് കെട്ടിയിട്ടുണ്ട്. ശേഖരിച്ചവ ഇടനിലക്കാർക്ക് നൽകുകയും അവർ ഇഷ്‌ടമുള്ള വില നിശ്ചയിച്ച് കർഷകർക്ക് നൽകുന്ന സ്ഥിതിയുമാണ് നിലവിലുള്ളത്.

നവംബർ മുതൽ സൊസൈറ്റികൾ വിത്ത് വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഡിസംബർ അവസാനമായിട്ടും പൂർത്തിയായില്ല. ഇതോടെ കുറച്ചുപേർ വലിയ തുക കൊടുത്ത് വിത്ത് വാങ്ങുകയും ചെയ്‌തു. ഒരു ചാക്ക് വിത്തിന് 5,500 മുതൽ 6,500 രൂപ വരെ കൊടുത്താണ് വിത്ത് വാങ്ങിയത്. എന്നാൽ ബാക്കിയുള്ള കർഷകർ സൊസൈറ്റിയുടെ വിത്തിനായി കാത്തിരിക്കുകയാണ്. എന്ന് വിതരണം ചെയ്യുമെന്നതിന് വ്യക്തമായ ഉത്തരവുമില്ലാതയതോടെ കർഷകർ കടുത്ത ആശങ്കയിലായി.

ഫിഷറീസ് വകുപ്പിന്‍റെ ഉത്തരവ് പ്രകാരമുള്ള വിലയ്ക്ക് ലഭിക്കാത്തതും ലഭ്യതക്കുറവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സൊസൈറ്റികൾ പറയുന്നത്. ലൈസൻസ് ഉള്ളവരിൽനിന്ന് വിത്ത് ശേഖരിക്കുന്ന സൊസൈറ്റികൾ കർഷകർക്ക് ന്യായമായ വിലയും വാഹനക്കൂലിയും ചേർത്ത് വിതരണം ചെയ്യണമെന്നായിരുന്നു തീരുമാനം. ഒരു ചാക്ക് വിത്തിന് 4,200 മുതൽ 4,700 രൂപ വരെ മാത്രമേ കർഷകരിൽ നിന്നും വാങ്ങാൻ പാടുള്ളൂ. മാത്രമല്ല, കൃഷിക്കാവശ്യമായ മറ്റ് സാധനങ്ങളും സൊസൈറ്റിയിൽ നിന്നുതന്നെ വാങ്ങണം.

ബില്ലുകൾ കർഷകർക്ക് നൽകുകയും വേണം. ഈ ബില്ലുകളുടെ അടിസ്ഥാനത്തിലാണ് കർഷകർക്ക് സബ്‌സിഡി ലഭിക്കുക. ഒരു ചാക്ക് വിത്ത് വാങ്ങുമ്പോൾ 125 രൂപ കർഷകർ സൊസൈറ്റിക്ക് കൊടുക്കണം. എന്നാൽ, കർഷകരുടെ പ്രതിഷേധം കാരണം നിലവിൽ സൊസൈറ്റികൾ ഈ തുക വാങ്ങുന്നില്ല. ചില സൊസൈറ്റികൾ വിത്ത് വിതരണത്തിന് ഇടനിലക്കാരെ ചുമതലപ്പെടുത്തുന്നു എന്ന ആക്ഷേപവുമുണ്ട്.

ഇടനിലക്കാർ വകുപ്പ് നിശ്ചയിച്ച തുകയിലധികം വാങ്ങി കർഷകർക്ക് വിതരണം ചെയ്യുന്നെന്നും സൊസൈറ്റികൾ വകുപ്പ് നിശ്ചയിച്ച തുകയുള്ള ബില്ല് കർഷകർക്ക് കൊടുക്കുന്നുവെന്നും പരാതിയുണ്ട്. കൃഷിയിറക്കാനുള്ള സമയം വൈകുന്നതും വിത്തിന്‍റെ ലഭ്യതക്കുറവും ഇടനിലക്കാർക്ക് വില കൂട്ടാനുള്ള വഴിയൊരുക്കും. മുൻ വർഷങ്ങളിലെ പോലെ 7,000 രൂപ മുതൽ 10,000 രൂപ വരെ ഒരു ചാക്ക് വിത്തിന് കൊടുക്കേണ്ടി വരുമെന്ന് കർഷകരും പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.