ETV Bharat / state

എല്‍ഡിഎഫ് വോട്ടുകച്ചവടം നടത്തിയെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി - ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി കാണാനാണ് താൽപര്യമെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പാലായിൽ ബിജെപിയിലെ ഒരു വിഭാഗവുമായി എൽഡിഎഫ് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നെന്ന് മുല്ലപ്പള്ളി.

ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Oct 4, 2019, 2:38 PM IST

Updated : Oct 4, 2019, 3:34 PM IST

കാസർകോട്: ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി കാണാനാണ് എല്‍ഡിഎഫിന് താൽപര്യമെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുൽസിത മാർഗത്തിൽ വിജയം നേടാൻ ഇടതുമുന്നണി ശ്രമിക്കുന്നു. ഭരണത്തിലെ വീഴ്‌ചകൾ തുറന്നുകാട്ടുകയാണ് യുഡിഎഫിൻ്റെ ലക്ഷ്യം. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി ശങ്കർ റൈ കമ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘ പരിവാറുകാരനാണ്. രവീശ തന്ത്രിയുടെ അനുഗ്രഹം വാങ്ങിയത് അതിന് ഉദാഹരണമാണ്. ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെയാണ് വിശ്വാസിയാവാൻ കഴിയുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫ് വോട്ടുകച്ചവടം നടത്തിയെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

സിപിഎം വിശ്വാസസമൂഹത്തെ വഞ്ചിച്ചു. ശബരിമല ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവും. പാലായിൽ ബിജെപിയിലെ ഒരു വിഭാഗവുമായി എൽഡിഎഫ് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായും വർഗീയ കക്ഷികളുമായും കോൺഗ്രസിന് ഒരു കാലത്തും ബന്ധമുണ്ടായിട്ടില്ല. കോൺഗ്രസിന് ആർഎസ്എസിന്‍റെ വോട്ട് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒൻപത് മാസത്തിനിടെ കോഴ വാങ്ങി 70 ബാർ അനുവദിച്ചെന്നും ഉപതെരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണ് എൽഡിഎഫ് ബാറിന് അനുമതി നൽകിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു. പെൻഷനും ശമ്പളവും കൊടുക്കാൻ സാധിക്കാത്ത സർക്കാരാണ് നേട്ടങ്ങൾ പരസ്യം ചെയ്യാൻ അഞ്ചുകോടി ചിലവഴിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനടക്കമുള്ളവർക്കെതിരെ കേസ് എടുത്ത നടപടി കൾച്ചറൽ ഫാസിസമാണെന്നും എസ്‌ഡിപിഐയുടെ കാര്യം ഇതു വരെ ചർച്ചയായിട്ടില്ലെന്നും ആവുമ്പോൾ അഭിപ്രായം പറയാമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Intro:ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി കാണാനാണ് താൽപര്യമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.കുൽസിത മാർഗത്തിൽ വിജയം നേടാൻ ഇടതുമുന്നണി ശ്രമിക്കുന്നു. ഭരണത്തിലെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് യു ഡി എഫ് ലക്ഷ്യം. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥി ശങ്കർ റൈ കമ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘ്പരിവാറുകാരനാണ്.ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെയാണ് വിശ്വാസിയാവാൻ കഴിയുക എന്ന് മുഖ്യമന്ത്രി പറയണമെന്നും
രവീശ തന്ത്രിയുടെ അനുഗ്രഹം വാങ്ങിയത് അതിനുദാഹരണമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിപിഎം വിശ്വാസസമൂഹത്തെ വഞ്ചിച്ചു. ശബരിമല മല ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവും.
പാലായിൽ ബിജെപിയിലെ ഒരു വിഭാഗവുമായി രഹസ്യമായി എൽഡിഎഫ് വോട്ടുകച്ചവടം നടത്തി. വോട്ടുകച്ചവട
ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു.
ആർ എസ് എസുമായി കോൺഗ്രസിന് ഒരു കാലത്തും ബന്ധമുണ്ടായിട്ടില്ല. വർഗീയ കക്ഷികളുമായി ഒരു ബന്ധവുമില്ല.
എസ് ഡി പി ഐയുടെ കാര്യം ഇതു വരെ ചർച്ചയായിട്ടില്ല, ആവുമ്പോൾ അഭിപ്രായം പറയാം. കോൺഗ്രസിന് ആർ എസ് എസ് വോട്ട് വേണ്ട.
കഴിഞ്ഞ ഒൻപത് മാസത്തിനിടെ കോഴ വാങ്ങി 70 ബാർ അനുവദിച്ചു.
ഉപതിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണ് എൽഡിഎഫ് ബാറിന് അനുമതി നൽകിയത്. പെൻഷനും ശമ്പളവും കൊടുക്കാൻ സാധിക്കാത്ത സർക്കാരാണ് നേട്ടങ്ങൾ പരസ്യം ചെയ്യാൻ അഞ്ചുകോടി ചിലവഴിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിക്ക് കത്തയച്ച
അടൂർ ഗോപാലകൃഷ്ണനടക്കമുള്ളവർക്കെതിരെ കേസ് എടുത്ത നടപടി കൾച്ചറൽ ഫാസിസമാണെന്നും

Body:mConclusion:
Last Updated : Oct 4, 2019, 3:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.