ETV Bharat / state

മലപ്പുറത്ത് മക്കളെയും ഭാര്യയെയും കൊന്നശേഷം ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ പോക്സോ കേസ് പ്രതിയെന്ന് പൊലീസ് - ആത്മഹത്യ ചെയ്ത ഗ്രഹനാഥന്‍ പോക്സോ കേസ് പ്രതി

നേരത്തെ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളിയടുക്കം കായർ തൊട്ടി പെരുമ്പളയിൽ താമസിച്ചിരുന്ന എ.എം മുഹമ്മദാണ് മരിച്ചത്

Muhammad pocso Case Accuse  Accuse suicide after killing wife children  മക്കളെയും ഭാര്യയേയും കൊന്ന ശേഷം ആത്മഹത്യ  ആത്മഹത്യ ചെയ്ത ഗ്രഹനാഥന്‍ പോക്സോ കേസ് പ്രതി  പെരിന്തൽമണ്ണ ആക്കപ്പറമ്പിലെ ആത്മഹത്യ
മലപ്പുറത്ത് മക്കളെയും ഭാര്യയേയും കൊന്ന ശേഷം ആത്മഹത്യ ചെയ്ത ഗ്രഹനാഥന്‍ പോക്സോ കേസ് പ്രതിയെന്ന് പൊലീസ്
author img

By

Published : May 5, 2022, 10:56 PM IST

കാസർകോട് : പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോയിൽ സ്ഫോടനം നടത്തി ഭാര്യയെയും മകളെയും കൊന്ന ശേഷം കിണറ്റിൽ ചാടി ജീവനൊടുക്കിയത് കാസർകോട്ടെ പോക്സോ കേസിലെ പ്രതി. നേരത്തെ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളിയടുക്കം കായർ തൊട്ടി പെരുമ്പളയിൽ താമസിച്ചിരുന്ന എ.എം മുഹമ്മദാണ് മരിച്ചത്.

വർഷങ്ങളോളം കായർ തൊട്ടിയിൽ വാടക വീട്ടിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന മുഹമ്മദ് മലയോര മേഖലയിൽ ഗൂഡ്‌സ് ഓട്ടോയിൽ മത്സ്യവില്‍പ്പന നടത്തിവരികയായിരുന്നു. ഇതിനിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2020 നവംബർ 28നാണ് മുഹമ്മദിനെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തത്.

Also Read: ഭാര്യയെയും മക്കളെയും വാഹനത്തിലിട്ട് കത്തിച്ച ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

ഈ കേസിന്‍റെ വിചാരണ കാസർകോട് പോക്സോ കോടതിയിൽ നടന്നുവരികയാണെന്ന് മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.