ETV Bharat / state

SFI Activist Murder | കെ സുധാകരനെതിരെ ഒറ്റതിരിഞ്ഞുള്ള ആക്രമണം അനുവദിക്കില്ലെന്ന് എം.എം ഹസ്സൻ - കാസര്‍കോട് ഇന്നത്തെ വാര്‍ത്ത

SFI Activist Murder | പെട്ടെന്നുള്ള സംഘര്‍ഷമാണ് കൊലയ്ക്ക് കാരണമെന്ന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിരിക്കെയാണ് സി.പി.എം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതെന്ന് എം.എം ഹസ്സൻ

MM Hassan Supports K Sudhakaran on SFI Activist Murder  കെ സുധാകരനെതിരെ ഒറ്റതിരിഞ്ഞുള്ള ആക്രമണം അനുവദിക്കില്ലെന്ന് എം.എം ഹസ്സന്‍  SFI Activist Murder  കാസര്‍കോട് ഇന്നത്തെ വാര്‍ത്ത  Kasargode todays news
SFI Activist Murder | കെ സുധാകരനെതിരെ ഒറ്റതിരിഞ്ഞുള്ള ആക്രമണം അനുവദിക്കില്ലെന്ന് എം.എം ഹസ്സന്‍
author img

By

Published : Jan 12, 2022, 3:39 PM IST

Updated : Jan 12, 2022, 4:02 PM IST

കാസര്‍കോട്: ധീരജിന്‍റെ കൊലപാകതത്തിൽ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണം കോണ്‍ഗ്രസും യു.ഡി.എഫും പ്രതിരോധിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സൻ. പെട്ടെന്നുള്ള സംഘര്‍ഷമാണ് കൊലയ്ക്ക് കാരണമെന്ന ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് നിലവിലിരിക്കെയാണ് കെ സുധാകരനെ ഒറ്റപ്പെടുത്താനുള്ള സി.പി.എം നീക്കം. സംഭവത്തില്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ പ്രതികരിച്ച് എം.എം ഹസ്സന്‍.

ALSO READ: പങ്കാളികളെ കൈമാറി ലൈംഗിക വേഴ്‌ച : വിസമ്മതിച്ചപ്പോള്‍ കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയുടെ സഹോദരൻ

കൊലയുടെ മറവില്‍ കേരളമാകെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ ആക്രമണം നടത്തുകയാണ്. കൊലയാളികളെ സംരക്ഷിക്കുന്ന നടപടി പാര്‍ട്ടി സ്വീകരിക്കില്ല. എല്ലാകാലത്തും കോണ്‍ഗ്രസ് സമാധാനത്തിന്‍റെ പാതയിലാണ്. സുധാകരന്‍ അധ്യക്ഷനായതുകൊണ്ട് പാര്‍ട്ടിയുടെ ശൈലി മാറില്ല. അദ്ദേഹത്തിന്‍റെ ശൈലിയെ എതിര്‍ക്കുന്നില്ല.

സര്‍വകലാശാലകളിലേക്ക് യു.ഡി.എഫ് മാര്‍ച്ച്

ചട്ടവിരുദ്ധ നിയമനം നേടിയ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും ഉന്നതവിദ്യാഭ്യാസ മന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 17ന് യു.ഡി.എഫ് നേതൃത്വത്തില്‍ സംസ്ഥാനത്തെ ആറ് സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും കണ്ണൂര്‍ സര്‍വകലാശാലാ മാര്‍ച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും ഉദ്ഘാടനം ചെയ്യും.

എം.ജി സര്‍വകലാശാല മാര്‍ച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കാലടി സര്‍വകലാശാലാ മാര്‍ച്ച് കേരള കോണ്‍ഗ്രസ് (ജോസഫ്) ചെയര്‍മാന്‍ പി.ജെ ജോസഫും കേരള സര്‍വകലാശാല മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം ചെയ്യും. ഗവര്‍ണറുടെ വാക്കുകളിലൂടെ കേട്ടത് ധീരനായ ഭീരുവിന്‍റെ സ്വരമാണ്. ചാന്‍സലര്‍ സ്ഥാനം രാജിവയ്ക്കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനം നിയമവിരുദ്ധമാണെന്നും ഹസന്‍ കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ ഹസ്സൻ പറഞ്ഞു.

Last Updated : Jan 12, 2022, 4:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.