ETV Bharat / state

ഉത്സവചന്തകൾ തേടിയെത്തി; സ്വദേശത്തേക്ക് മടങ്ങാനാകാതെ ഇതര സംസ്ഥാന കുടുംബങ്ങൾ - ലോക്ക്‌ ഡൗണ്‍ പ്രതിസന്ധി

കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്സവം മുടങ്ങിയതോടെ ടെന്‍റുകൾക്കുള്ളില്‍ ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇവര്‍

kasaragod migrants  migrant crisis  lockdown crisis  kasaragod covid  അഡൂർ ക്ഷേത്രോത്സവം  കാസര്‍കോട് കൊവിഡ്  ലോക്ക്‌ ഡൗണ്‍ പ്രതിസന്ധി  ഇതര സംസ്ഥാന തൊഴിലാളികൾ
ഉത്സവചന്തകൾ തേടിയെത്തി സ്വദേശത്തേക്ക് മടങ്ങാനാകാതെ ഇതര സംസ്ഥാന കുടുംബങ്ങൾ
author img

By

Published : May 14, 2020, 6:24 PM IST

കാസര്‍കോട്: ഉപജീവനത്തിനായി ഉത്സവ ചന്തകൾ തേടിയെത്തി സ്വദേശത്തേക്ക് മടങ്ങാനാകാതെ ഇതര സംസ്ഥാന കുടുംബങ്ങൾ. കാസർകോട് അഡൂർ ക്ഷേത്രോത്സവത്തിന് മഹാരാഷ്‌ട്രയിൽ നിന്നെത്തിയ മൂന്ന് കുടുംബങ്ങളാണ് ലോക്ക് ഡൗണിൽ പെട്ട് കുടുങ്ങിക്കിടക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്സവം മുടങ്ങിയതോടെ ടെന്‍റുകൾക്കുള്ളില്‍ ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇവര്‍. ഉത്സവപ്പറമ്പുകളിലെ അഭ്യാസപ്രകടനങ്ങളാണ് മഹാരാഷ്‌ട്ര സോലാപൂരില്‍ നിന്നുള്ള ഈ കുടുംബങ്ങളുടെ ഉപജീവനം. മുൻ വർഷങ്ങളിൽ വന്ന പരിചയത്തിലാണ് ഇത്തവണയും അഡൂർ ക്ഷേത്രോത്സവത്തിനെത്തിയത്. എന്നാൽ ഉത്സവത്തിന് മുമ്പുതന്നെ കൊവിഡ് പിടിമുറുക്കിയതോടെ ഈ കുടുംബങ്ങളും പ്രതിസന്ധിയിലായി.

ഉത്സവചന്തകൾ തേടിയെത്തി സ്വദേശത്തേക്ക് മടങ്ങാനാകാതെ ഇതര സംസ്ഥാന കുടുംബങ്ങൾ

ജന്മനാട്ടില്‍ കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇനിയെന്ന് നാട്ടിലേക്ക് തിരിച്ചുപോകാനാകുമെന്ന് ഇവർക്കറിയില്ല. നേരത്തെ സൂക്ഷിച്ചുവെച്ച ഭക്ഷണ സാധനങ്ങളെല്ലാം തീർന്നുതുടങ്ങിയതോടെ ജീവിതം വഴിമുട്ടി പോകുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളുടെ ജീവിതമറിഞ്ഞതോടെ നാട്ടുകാർ തന്നെ ഇവര്‍ക്ക് സഹായവുമായെത്തി.

ആവശ്യമായ ഭക്ഷണ സാധനങ്ങളെല്ലാം പഞ്ചായത്ത് മുൻകൈയെടുത്താണെത്തിക്കുന്നത്. വേനല്‍മഴയില്‍ നനയാതിരിക്കാന്‍ സമീപത്തെ സ്‌കൂളിലെ ക്ലാസ് മുറികളും തുറന്നു കൊടുത്തിരുന്നു. പ്രദര്‍ശന നഗരികളിലൊരുക്കുന്ന റൈഡുകളെല്ലാം തുണികൾ കൊണ്ട് പൊതിഞ്ഞാണ് സൂക്ഷിച്ചിട്ടുള്ളത്. നാട്ടിലെത്താൻ കഴിയാത്തതിന്‍റെ പ്രയാസങ്ങളുണ്ടെങ്കിലും പ്രദേശവാസികളുടെ കരുതലില്‍ അതെല്ലാം തന്നെ മറക്കുകയാണിവര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.