ETV Bharat / state

എം.സി ഖമറുദ്ദീന് ജാമ്യം നേടാൻ ഇനി 34 കേസുകൾ കൂടി - കാസർകോട്

പുതിയ രണ്ട് കേസുകള്‍ കൂടി എം.എല്‍.എക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

fashion gold  എം.സി ഖമറുദ്ദീന് ജാമ്യം നേടാൻ ഇനി 34 കേസുകൾ കൂടി  എം.സി ഖമറുദ്ദീൻ  എം.സി ഖമറുദ്ദീന്‍ എം.എല്‍.എ  ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്  ഫാഷൻ ഗോൾഡ് തട്ടിപ്പ്  m.c.khamarudheen  MC Khamaruddin has 34 more cases to seek bail  MC Khamarudeen has 34 more cases to seek bail  MC Khamarudeen  കാസർകോട്  kasargod
എം.സി ഖമറുദ്ദീന് ജാമ്യം നേടാൻ ഇനി 34 കേസുകൾ കൂടി
author img

By

Published : Jan 29, 2021, 10:46 AM IST

കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ജയിൽ മോചിതനാകാൻ ഇനി 34 കേസുകൾ കൂടി ബാക്കി.

ഹൊസ്‌ദുർഗ് കോടതിയില്‍ 20, കാസര്‍കോട് കോടതിയില്‍ 13, തലശേരിയില്‍ ഒന്ന് എന്നിങ്ങനെ 34 കേസുകളാണ് ജാമ്യം ലഭിക്കാൻ ബാക്കിയുള്ളത്. 110 കേസുകളിലാണ് ഇതുവരെ ജാമ്യം ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘം രജിസ്‌റ്റർ ചെയ്ത 155 കേസുകളില്‍ 144 എണ്ണത്തിലാണ് ഖമറുദ്ദീനെ റിമാന്‍ഡ് ചെയ്തത്. മൂന്ന് കേസുകളില്‍ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യ ഉത്തരവിന്‍റെ പിന്‍ബലത്തിലാണ് കീഴ്‌ക്കോടതികളിലും എം.എല്‍.എയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയത്. അതേ സമയം പുതിയ രണ്ട് കേസുകള്‍ കൂടി എം.എല്‍.എക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.