ETV Bharat / state

എം.സി ഖമറുദ്ദീൻ കേസ്; മുസ്ലിം ലീഗിന്‍റെ നിലപാടിൽ വിശ്വാസമില്ലെന്ന് നിക്ഷേപകർ

പൂർണ ഉത്തരവാദിത്തം എം.സി ഖമറുദ്ദീനിൽ ഏൽപ്പിച്ച് പാർട്ടി കൈ കഴുകുകയാണെന്ന ആക്ഷേപമാണ് പരാതിക്കാർ ഉന്നയിക്കുന്നത്.

മുസ്ലിം ലീഗ്  എം.സി ഖമറുദ്ദീൻ കേസ്  ഫാഷൻ ഗോൾഡ് ജ്വല്ലറി  muslim league  MC Khamaruddin case  fashion gold jewellwery
എം.സി ഖമറുദ്ദീൻ കേസ്; മുസ്ലിം ലീഗിന്‍റെ നിലപാടിൽ വിശ്വാസമില്ലെന്ന് നിക്ഷേപകർ
author img

By

Published : Sep 11, 2020, 1:25 PM IST

കാസർകോട്: എം.സി ഖമറുദ്ദീൻ എംഎൽഎക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിൽ വിശ്വാസമില്ലെന്ന് നിക്ഷേപകർ. പൂർണ ഉത്തരവാദിത്തം ഖമറുദ്ദീനിൽ ഏൽപ്പിച്ച് പാർട്ടി കൈ കഴുകുകയാണെന്ന ആക്ഷേപമാണ് പരാതിക്കാർ ഉന്നയിക്കുന്നത്. പണം തിരിച്ചുനൽകാൻ എം.സി ഖമറുദ്ദീൻ നാലുമാസം ആവശ്യപ്പെടുമ്പോൾ ഇതിന് ആറുമാസത്തെ സാവകാശം പാർട്ടി നേതൃത്വം നൽകിയതും സംശയത്തോടെയാണ് നിക്ഷേപകർ കാണുന്നത്. ഫാഷൻ ഗോൾഡിലെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകാനുള്ള പൂർണ ഉത്തരവാദിത്തം ഖമറുദ്ദീന് മാത്രമാണെന്ന നേതൃത്വത്തിന്‍റെ നിലപാടും നിക്ഷേപകർക്ക് നിരാശ മാത്രമാണ് നൽകുന്നത്.

എം.സി ഖമറുദ്ദീൻ കേസ്; മുസ്ലിം ലീഗിന്‍റെ നിലപാടിൽ വിശ്വാസമില്ലെന്ന് നിക്ഷേപകർ

മാസങ്ങളായി എംഎൽഎയുടെ വാക്ക് വിശ്വസിച്ച നിക്ഷേപകർക്ക് പണം ഖമറുദ്ദീൻ സ്വന്തം ഉത്തരവാദിത്തത്തിൽ നൽകുമെന്ന് പ്രതീക്ഷയില്ല. ഫാഷൻ ഗോൾഡ് ജ്വല്ലറി മാനേജ്മെന്‍റിൽ ഉള്ളവർക്കുള്ള പൊതു സ്വീകാര്യതയും സാമുദായിക സ്വാധീനവും മുൻനിർത്തിയാണ് പലരും പണം നിക്ഷേപിക്കാൻ തയ്യാറായത്. വ്യക്തിപരമായ വ്യവസായത്തിൽ വൻ നഷ്‌ടമാണെന്ന് മുസ്ലിം ലീഗ് നേതൃത്വം പറയുമ്പോൾ പിന്നെ എന്തിന് വേണ്ടിയാണ് പാർട്ടി വിഷയത്തിൽ ഇടപെടുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.