ETV Bharat / state

മൻസൂർ വധം; പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു

തെളിവെടുപ്പിനിടെ പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് നാല് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.

മൻസൂർ കൊലപാതകം  മൻസൂർ കൊലപാതക വാർത്ത  പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു  മൻസൂറിനെ കൊലപ്പെടുത്തിയ കേസ്  Mansour murder case  Kannur Mansour murder case  panoor murder case  mobile phone used by the accused was recovered  mobile phone used by the accused recovered
മൻസൂറിനെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു
author img

By

Published : Apr 22, 2021, 9:06 AM IST

കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകന്‍ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. നാല് മൊബൈൽ ഫോണുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തെളിവെടുപ്പിനിടെ പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഫോണുകൾ കണ്ടെടുത്ത്. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് ഡി.വൈ.എസ്.പി വിക്രമൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സിപിഎം പ്രാദേശിക നേതാക്കളെ മർദിച്ചതിന്‍റെ വിരോധത്തിലാണ് മുസ്ലീം ലീഗ് പ്രവർത്തകനെ ആക്രമിച്ചതെന്നാണ് പ്രതികളുടെ മൊഴി. മൊബൈൽ ഫോണിന്‍റെ പരിശോധനാഫലം പുറത്തുവരുമ്പോൾ ഗൂഢാലോചനയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ. ഏഴ് പ്രതികളെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡയിൽ വിട്ടുനൽകിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മൻസൂറിന്‍റെ അയൽവാസിയുമായ ഷിനോസിന് കൊവിഡ് പോസീറ്റീവ് ആയതിനാൽ ചികിത്സയിലാണ്.

Read more: മൻസൂർ വധം : പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

സിപിഎം പ്രവർത്തകരായ പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കൽ വീട്ടിൽ കെ സംഗീത് (22), പുല്ലൂക്കരയിലെ നെല്ലിയിൽ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കിൽ പിടികയിൽ കായത്തിൽ പറമ്പത്ത് കെ പി സുഹൈൽ (32), പുല്ലൂക്കരയിലെ മുല്ലയിൽ അശ്വന്ത് (27), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷ് (38), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് വിപിൻ (28), പുല്ലൂക്കര മുക്കിൽ പിടികയിലെ ബാലന്‍റെ മകൻ ഇ കെ ബിജേഷ് (37) എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കഴിഞ്ഞ ഏപ്രിൽ ആറിനാണ് മുസ്‌ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്.

Read more: മൻസൂർ കൊലപാതകം : മുഴുവൻ പ്രതികളെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിൽ വിടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.