ETV Bharat / state

കലി തുള്ളി കാലവർഷം; കർഷകർക്ക് ദുരിത പെയ്ത്ത്

author img

By

Published : Jun 3, 2020, 5:34 PM IST

ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വൻ കൃഷി നാശം. മലയോര മേഖലയിലാണ് ഏറെയും കൃഷിനാശമുണ്ടായത്. റാണിപുരത്ത് നിരവധി വാഴകൾ കാറ്റിൽ നിലംപതിച്ചു.

Agri  mansoon destroyed cultivation  mansoon in kerala  kerala mansoon  agriculture  kasarcode
കലി തുള്ളി കാലവർഷം; കർഷകർക്ക് ദുരിത പെയ്ത്ത്

കാസർകോട്: ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വൻ കൃഷി നാശം. മലയോര മേഖലയിലാണ് ഏറെയും കൃഷിനാശമുണ്ടായത്. റാണിപുരത്ത് നിരവധി വാഴകൾ കാറ്റിൽ നിലംപതിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കർഷക പ്രതീക്ഷകൾ പൊലിഞ്ഞത്. റാണിപുരത്ത് പന്തിക്കാൽ പി.എം.വർഗീസ്, സത്യൻ വെള്ളക്കല്ല് എന്നിവർ പാട്ടത്തിനെടുത്ത സ്ഥലത്ത് നട്ട വാഴകൾ കാറ്റിൽ നിലം പതിച്ചു. വർഗീസിന്‍റെ കൃഷിയിടത്തിലെ വാഴകളിൽ പകുതിയിലധികവും നശിച്ച നിലയിലാണ്. ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയം വെച്ചും പാട്ടത്തിനെടുത്ത ഭൂമിയിൽ ആണ് കൃഷി നടത്തിയിരുന്നത്.

ഓണത്തിന് വിളകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങി നിൽക്കുന്ന കർഷകർക്ക് കാലവർഷം സമ്മാനിച്ചത് തീരാനഷ്‌ടമാണ്. പനത്തടി കൃഷി ഭവൻ ഓഫീസർ സി.രവി സ്ഥലം സന്ദർശിച്ച് നാശനഷ്‌ടം വിലയിരുത്തി. സർക്കാർ സഹായം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കഴിഞ്ഞവർഷത്തെ കാലവർഷത്തിലും മലയോരത്ത് ഏറെ നാഷനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ ഇറക്കിയ കൃഷി ഇത്തവണയും നശിച്ചതോടെ തങ്ങൾ ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മലയോര മേഖലയിലെ കർഷക കുടുംബങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.