കാസർകോട്: യുവഡോക്‌ടറെ അജ്ഞാത സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. കല്ലംകൈ സ്വദേശി ഷാബിൽ നാസറിനെയാണ് മൂന്നംഗ സംഘം വീടിനകത്ത് വച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാക്കി.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കല്ലംകൈ സിപിസിആർഐ ഗസ്റ്റ് ഹൗസിനോട് ചേർന്ന് ദേശീയപാതയ്ക്കരികിലാണ് യുവാവിന്‍റെ വീട്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കുടുംബസമേതം വീട്ടിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു ആക്രമണം.
വീടിനകത്ത് കയറി വാതിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ മറഞ്ഞിരുന്ന മൂന്നംഗ സംഘം യുവാവിന്‍റെ വലതുകൈയ്‌ക്ക് താഴെ കുത്തുകയായിരുന്നു. കാസർകോട് കെയർവൽ ആശുപത്രിയിലെ ഡോക്‌ടറാണ് ഷാബിൽ നാസർ. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.
Also read: ആറു നില കെട്ടിടത്തിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം