മലപ്പുറം: 15 ലക്ഷം രൂപയിൽ അധികം വിലവരുന്ന നിരോധിത മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശി അൻസാർ(30) എന്നയാളാണ് തിരൂർ പൊലീസിന്‍റെ പിടിയിലായത്.
15 ലക്ഷത്തിലധികം രൂപ വരുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശിയായ അൻസാര്‍ മലപ്പുറം അരിക്കാട് വച്ചാണ് പിടിയിലാവുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ച് അപകടമുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളുടെ വാഹനം പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് 15 ലക്ഷത്തിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ, എംഡിഎംഎ (MDMA) എന്നിവ പൊലീസ് കണ്ടെടുത്തത്.
ALSO READ: സ്‌ത്രീധന പീഡനം; പിതാവിന്‍റെ ആത്മഹത്യയിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ
തുടർന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ആർക്കാണിത് വിൽപന നടത്താൻ കൊണ്ടുവന്നതെന്നും അന്വേഷിച്ചു വരികയാണ്. കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിരുർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്‌ടർ ജലീൽ കറുത്തേടത്ത്, എഎസ്‌ഐ പ്രവീൺ, എസ്‌സിപിഒ മൂഹമ്മദ് കുട്ടി, സിപിഒ ജോൺ ബോസ്‌കോ, രഞ്ജിത്ത്, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.